ചെങ്ങന്നൂരില്‍ ഹോട്ടലുകളില്‍ റെയ്ഡ്
ചെങ്ങന്നൂര്‍: ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ഫുഡ്സേഫ്റ്റി, ആരോഗ്യം, ലീഗല്‍ മെട്രോളജി, വാണിജ്യ നികുതി എന്നീ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സംയുക്ത സ്ക്വാഡ് ചെങ്ങന്നൂര്‍ ടൗണില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയ രണ്ട് ഹോട്ടലുകള്‍ക്കെതിരേ കേസെടുക്കുകയും ഒരു ഹോട്ടലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടയുകയും ചെയ്തു. ലേബലില്ലാത്ത ഭക്ഷണ സാധനങ്ങളുടെ വില്പന, വൃത്തിഹീനമായ ചുറ്റുപാട്, പഴകിയ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കല്‍ എന്നിവക്കെതിരെയാണ് നടപടി. കൂടാതെ വെള്ളാവൂര്‍ ജംഗ്ഷനിലെ ശാന്തിപാലസില് പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ മുന്‍ഭാഗത്തെ ഭക്ഷണപാചകവും വില്പനയുമാണ് താല്‍ക്കാലികമായി നിര്‍ത്തി വച്ചത്.
ശബരിമല സീസണുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിതമായ പരിശോധന തുടരുമെന്ന് ലോ-എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കണ്‍വീനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."