HOME
DETAILS

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടി

  
backup
May 19 2016 | 20:05 PM

%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d

ന്യൂഡല്‍ഹി: ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, ജാര്‍ഖണ്ഡ്, മേഖാലയ സംസ്ഥാനങ്ങളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടി.
ഗുജറാത്തിലെ തലാല നിയോജക മണ്ഡലം കോണ്‍ഗ്രസില്‍ നിന്നു ബി.ജെ.പി തിരിച്ചുപിടിച്ചു.
ബി.ജെ.പി സ്ഥാനാര്‍ഥി ഗോവിന്ദ് പാര്‍മര്‍ 2,440 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഭഗവന്‍ജി ബരഡിനെ പരാജയപ്പെടുത്തി. പാര്‍മര്‍ 63,896 വോട്ടുകള്‍ നേടിയപ്പോള്‍ ഭഗവന്‍ജി 61,456 വോട്ടുകളാണ് പിടിച്ചത്.
തെലങ്കാനയിലെ പലൈര്‍ നിയോജക മണ്ഡലത്തിലാണ് ഉപ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി കോണ്‍ഗ്രസിനെ വീഴ്ത്തി വിജയം പിടിച്ചു. ടി.ആര്‍.എസിന്റെ തുമ്മല നാഗേശ്വര റാവു 94,940 വോട്ടുകള്‍ പിടിച്ചാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുചരിത റെഡ്ഡിക്ക് 49,258 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. സുചരിതയുടെ ഭര്‍ത്താവും കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എയുമായ രാംറെഡ്ഡി വെങ്കട് റെഡ്ഡി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപ തെരഞ്ഞെടുപ്പ് നടന്നത്.


മേഘാലയയിലെ ടുറ മണ്ഡലത്തിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്ക് രണ്ടു ലക്ഷം വോട്ടുകളുടെ കനത്ത തോല്‍വി. നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കൊണാര്‍ഡ് കെ സാഗ്മയാണ് ഇവിടെ വിജയിച്ചത്. മുഖ്യമന്ത്രി മുകുള്‍ സാഗ്മയുടെ ഭാര്യ ദിഖഞ്ചി ഡി ഷിറയാണ് പരാജയം ഏറ്റുവാങ്ങിയത്.


ഉത്തര്‍പ്രദേശിലെ ബിലരി, ജാന്‍കിപുര്‍ മണ്ഡലങ്ങളില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി സീറ്റ് നിലനിര്‍ത്തി. ബിലരിയില്‍ എസ്.പി സ്ഥാനാര്‍ഥി മുഹമ്മദ് ഫഹിം 7,063 വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് സൈനിയെ പരാജയപ്പെടുത്തി. ജാന്‍കിപുരില്‍ എസ്.പിയുടെ കിസ്മതി ദേവി 22,092 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ രമേഷ് സിങിനെയാണ് വീഴ്ത്തിയത്.
ജാര്‍ഖണ്ഡിലെ രണ്ടു അസംബ്ലി മണ്ഡലങ്ങളില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, കോണ്‍ഗ്രസ് കക്ഷികള്‍ സിറ്റിങ് സീറ്റി നിലനിര്‍ത്തി. ഉപ തെരഞ്ഞെടുപ്പ് നടന്ന ഗോഡ്ഡയില്‍ ബി.ജെ.പിയും പാന്‍കിയില്‍ കോണ്‍ഗ്രസുമാണ് സീറ്റ് നിലനിര്‍ത്തിയത്. ഗോഡ്ഡയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അമിത് മണ്ഡല്‍ 34,551 വോട്ടുകള്‍ക്ക് ആര്‍.ജെ.ഡിയിലെ സഞ്ജയ് യാദവിനെയാണ് പരാജയപ്പെടുത്തിയത്.
പാന്‍കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദേവേന്ദ്ര കുമാര്‍ സിങ് 3,558 വോട്ടുകള്‍ക്ക് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാനാര്‍ഥി സഞ്ജയ് യാദവിനെ പരാജയപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  33 minutes ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago