യു.ഡി.എഫ് ആരോപണം അടിസ്ഥാനരഹിതമെന്ന് നഗരസഭ
തിരൂര്‍: ഒരു വര്‍ഷക്കാലം പിന്നിടുന്ന തിരൂര്‍ നഗരസഭാ ഭരണം പൂര്‍ണപരാജയമാണെന്ന യു.ഡി.എഫ് ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ ചെയര്‍മാനും ഭരണസമിതി അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മെട്രോമാന്‍ ഇ. ശ്രീധരന്റെ നേത്യത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി വികസന പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും അടുത്ത മാര്‍ച്ചിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ചെയര്‍മാന്‍ അഡ്വ: എസ്. ഗിരീഷ് അറിയിച്ചു.
മാലിന്യപ്രശ്‌ന പരിഹാരത്തിന് 1.25 കോടിയുടെ പദ്ധതിയുണ്ടെന്നും ശാസ്ത്രീയമായ കാഴ്ചപ്പാടോടെ ആസൂത്രിതമായി നടപ്പാക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് വാര്‍ഡുകള്‍ തോറും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പൊറ്റിലത്തറയില്‍ ശവസംസ്‌കാരത്തിന് ബയോഗ്യാസ് സംവിധാനമൊരുക്കും. പി.എം.എ പദ്ധതിയിലും ദേശീയ തൊഴിലുറപ്പ് പദ്ധതിയിലും നഗരസഭയെ ഉള്‍പ്പെടുത്തി. വയോമിത്രം, പരിരക്ഷ എന്നീ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്.
നഗരസഭയ്ക്ക് കീഴിലെ ബഡ്‌സ് സ്‌കൂളിന് സര്‍ക്കാറിന്റെ അംഗീകാരം നേടിയെടുക്കാനായി. വൃത്തിഹീനമായ മത്സ്യമാര്‍ക്കറ്റ് നവീകരിച്ചു. നഗരസഭാ ഓഫിസും ആധുനികവല്‍ക്കരിച്ചു. താഴെപ്പാലം സിറ്റി വണ്‍വേ ഒഴിവാക്കി. തിരൂര്‍- പൊന്നാനി പുഴ സംരക്ഷണത്തിന് പ്രത്യേക പദ്ധതി തയാറാക്കി വരികയാണ്. ചെയര്‍മാനെ ആര്‍ക്കും വന്ന് കാണാവുന്ന തരത്തില്‍ സുതാര്യമാണ് കാര്യങ്ങള്‍. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നാജിറ അഷ്‌റഫ്, കൗണ്‍സിലര്‍മാരായ കെ. റംല, ടി.പി കുഞ്ഞിമുഹമ്മദ്, മുനീറ, ഇസ്ഹാക്ക് മുഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."