സൂക്ഷ്മ രാഷ്ട്രീയ പ്രവര്‍ത്തനം വെല്ലുവിളി: എന്‍ രാധാകൃഷ്ണന്
കണ്ണൂര്‍: നമുക്ക് പരിചയമില്ലാത്ത മേഖലയില്‍ പോലും കയറിചെന്ന് സംസ്കാരത്തെ വരുതിയിലാക്കുന്ന സൂക്ഷ്മരാഷ്ട്രീയ പ്രവര്‍ത്തനമാണു സംസ്കാരം നേരിടുന്ന വെല്ലുവിളിയെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന് നായര്‍. മതത്തെയും ദൈവത്തെയും ഇതിനു കരുവാക്കുന്നതാണു പുതിയ കാലത്തെ രാഷ്ട്രീയ നയം. ഫോക്ലോര് അക്കാദമി സംഘടിപ്പിച്ച 'ലോഹാര്‍' അഖിലേന്ത്യാ ഫോക്ഫെസ്റ്റിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാധാകൃഷ്ണന് നായര്‍. ഡോ. എ.കെ നമ്പ്യാര്‍ അധ്യക്ഷനായി.
ഡോ. വൈ.വി കണ്ണന്, ടി.പി വേണുഗോപാലന്‍, എം.കെ മനോഹരന്, പി.വി ലവ്ലിന്, കലാമണ്ഡലം മഹേന്ദ്രന് സംസാരിച്ചു. തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളിലെ നാടോടി ആദിവാസി നൃത്താവതരണവും അരങ്ങേറി. ഇന്നു വൈകുന്നേരം ആറിന് നാട്ടുവഴക്കം സെമിനാര്‍ ഡോ. രാഘവന് പയ്യനാട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആദിവാസി നൃത്താവതരണം അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."