സമസ്ത ശരീഅത്ത് സംരക്ഷണ റാലി: മണ്ണാര്‍ക്കാട് താലൂക്ക് കണ്വന്ഷന് നാളെ
മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 3ന് പാലക്കാട് നടക്കുന്ന ശരീഅത്ത് സംരക്ഷണറാലിയുടെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്കിലെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സംയുക്ത കണ്വന്ഷന് നാളെ വൈകുന്നേരം നാലിന് മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്തഃ താലൂക്ക് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, പൊമ്പ്ര, മണ്ണാര്‍ക്കാട്, തെങ്കര, കാഞ്ഞിരപ്പുഴ, കരിമ്പ, കോങ്ങാട് എന്നീ റൈഞ്ച് ഭാരവാഹികള്‍, മാനേജ്മെന്റ് ഭാരവാഹികള്‍, എസ്.വൈ.എസ്. മണ്ണാര്‍ക്കാട്-കോങ്ങാട് മണ്ഡലം ഭാരവാഹികള്‍, എസ്.എം.എഫ്-തണല്‍ ഭാരവാഹികള്‍, എസ്.കെ.എസ്.എസ്.എഫ്. അലനല്ലൂര്‍, തച്ചനാട്ടുകര, മണ്ണാര്‍ക്കാട് ഈസ്റ്റ്-വെസ്റ്റ്, അട്ടപ്പാടി, കോങ്ങാട് മേഖലാ ഭാരവാഹികള്‍, എസ്.കെ.എസ്.എസ്.എഫ്. വിഖായ വളണ്ടിയര്‍മാര്‍, എസ്.ബി.വി. ഭാരവാഹികള്‍, മണ്ണാര്‍ക്കാട് താലൂക്കിലെ മഹല്ല്-മദ്റസ ഭാരവാഹികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ.പി. മുഹമ്മദ് മുസ്ലിയാര്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്ലിയാര് അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."