HOME
DETAILS
MAL
കണിമംഗലം മുന്‍ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ വിജിലന്‍സ് കേസ്
backup
November 18 2016 | 06:11 AM
തൃശൂര്‍: കണിമംഗലം പാടശേഖര കമ്മിറ്റി മുന്‍ പ്രസിഡന്റ് ടി.ടി പ്രദീപ്, മുന്‍ സെക്രട്ടറി കെ.ആര് ഷിജു എന്നിവര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു.
പാടശേഖര കമ്മിറ്റിയുടെ 19 സെന്റ് സ്ഥലം ജില്ലാ സഹകരണ ബാങ്കില്‍ പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്ത് ദുരുപയോഗം ചെയ്തെന്നും കോര്‍പറേഷനില്‍ നിന്നും അനുവദിച്ച റിവോള്‍വിങ് ഫണ്ട് തിരിച്ചടച്ചില്ലെന്നുമായിരുന്നു പരാതി. സംഭവത്തില്‍ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2013-14 കാലയളവിലാണ് ടി.ടി പ്രദീപും കെ.ആര് ഷിജുവും പാടശേഖര കമ്മിറ്റി ഭാരവാഹികളായിരുന്നത്. തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി എ.രാമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."