കാറ്റും മഴയും: വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകി
വെള്ളറട: കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇരുപത് വീടുകള്‍ തകര്‍ന്നു. നൂറിലധികം മരങ്ങള്‍ കടപുഴകി.
ആര്യാന്കോട് പഞ്ചായത്തിലെ തുടലി കോവില്‍വിള കലങ്കല്‍ തോവര്കോണം ഭാഗങ്ങളിലാണ് നാശനഷ്ടമുണ്ടായത്. കോവില്‍വിള സ്വദേശികളായ ബാലകൃഷ്ണന്, കെ.പി.സുകുമാരന്‍, ലിസി, ബിജു,ഓമന അമ്മ, ദിവ്യ, തേവര്കോണം സ്വദേശികളായ മോഹനന്,ശ്രീധരന്, ഗോപാലകൃഷ്ണന്,പൊന്നമ്മ പിള്ള,രമണി, സീതപിള്ള, കേശവന്, ശ്രീധരന് നായര്‍, രാജേഷ് കോവില്‍വിള സ്വദേശികളായ രത്തന്‍,വിലാസിനി, ശശിധരന്,ഗംഗന്,ദിവ്യമോള് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
റബര്‍, പ്ലാവ്, വാഴ തുടങ്ങി കൃഷികളും നശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രദേശത്തെ ഇരുപത്തഞ്ചിലധികം വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു.തുടര്‍ന്ന് മേഖലയിലെ വൈദ്യുത വിതരണം പൂര്‍ണമായും തടസപ്പെട്ടു. നെയ്യാറ്റിന്‍കരയില്‍ നിന്നും അഗ്നിശമനസേനാ ജീവനക്കാരെത്തി മരങ്ങള്‍ മുറിച്ചു മാറ്റി. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ രാത്രി വൈകിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."