അങ്കമാലി നഗരസഭ വൈസ് ചെയര്‍മാന്‍ രാജിവച്ചു
അങ്കമാലി: എല്‍.ഡി.എഫ് ഭരണത്തിലേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും ചെയ്യുവാന്‍ കഴിയാതെ അങ്കമാലി നഗരസഭയിലെ വൈസ് ചെയര്‍മാന്‍ ബിജു പൗലോസ് രാജിവച്ചു. ഭരണകക്ഷിയായ എല്‍.ഡി.എഫില്‍ ഉണ്ടായ ധാരണയനുസരിച്ചാണ് ജനതാദള്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ബിജു പൗലോസ് രാജിവച്ചത് അങ്കമാലി നഗരസഭയുടെ ചരിത്രത്തിലാധ്യമായി എല്‍.ഡി.എഫ് ഭരണത്തിലേറിയപ്പോള്‍ ജനതാദളും സി.പി.എം തമ്മില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ധാരണയിലെത്തിയിരുന്നു.
ആദ്യത്തെ ഒരു വര്‍ഷം ജനതാദളിനും പിന്നീട് നാല് വര്‍ഷം സി.പി.എമ്മിനും എന്നായിരുന്നു ഈ ധാരണ പ്രകാരമായിരുന്നു ആദ്യ ഒരു വര്‍ഷം ബിജു പൗലോസ് വൈസ് ചെയര്‍മാനായത് ധാരണ പ്രകാരംഒരു വര്‍ഷം തികഞ്ഞ ഇന്നലെ ഉച്ചയ്ക്ക് 12നാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു കൊണ്ടുള്ള കത്ത് സെക്രട്ടറിയ്ക്ക് നല്‍കിയത്. അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.എ ഗ്രേയ്‌സി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജി വര്‍ഗീസ്, നഗരസഭ കൗണ്‍സിലര്‍ ബിജി ജെറി, ജനതാദള്‍ അങ്കമാലി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഡെന്നി തെറ്റയില്‍ എന്നിവരോടൊപ്പം എത്തിയാണ് ബിജു പൗലോസ് രാജിവച്ചത്. എല്‍.ഡി.എഫിലെ ധാരണയനുസരിച്ച് അടുത്ത വൈസ് ചെയര്‍മാന്‍ സി.പി.എമ്മിലെ സജി വര്‍ഗീസാകാനാണ് സാധ്യത.
എല്‍.ഡി.എഫ് സംസ്ഥാന വ്യാപാകമായി സി.പി.എം സ്ഥാനമാക്കള്‍ക്ക് ഘടകകക്ഷികളായി മാത്രമെ കാലവധി പറഞ്ഞ് ധാരണയുണ്ടാക്കിയിട്ടുള്ളു. അങ്കമാലിയുടെ പഴയകാല ചരിത്രം ആവര്‍ത്തിച്ചില്ലങ്കില്‍ അടുത്ത നാലു വര്‍ഷം സജി വര്‍ഗീസ് തന്നെ വൈസ് ചെയര്‍മാനാകാനാണ് സാധ്യത.
കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞിട്ടും അങ്കമാലി നഗരസഭയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കാത്തത് എല്‍.ഡി.എഫിലെ തര്‍ക്കം രുഷമായതു മൂലമാണന്ന ആക്ഷേപം ശക്തമാണ്. അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണ് ഇവിടെ നടക്കുന്നതെന്നും ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."