ക്ഷീരോല്‍പാദന മേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ജോര്‍ജ് എം. തോമസ്
കോഴിക്കോട്: ക്ഷീരോല്‍പാദന മേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ. ക്ഷീര വികസന വകുപ്പും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളും സംയുക്തമായി ത്രിതല പഞ്ചായത്ത്, മില്‍മ, ആത്മ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധിയും പെന്‍ഷനും കാലോചിതമായി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ക്ഷീരകര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട കക്കാടംപൊയില്‍ ക്ഷീരസംഘത്തിലെ എസ്. മധുമോഹന്‍ പ്രഭുവിനെ എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. ജില്ലയിലെ മികച്ച ക്ഷീരസംഘമായി തിരഞ്ഞെടുക്കപ്പെട്ട തിരുവമ്പാടി ക്ഷീരസംഘം, ജില്ലയിലെ മികച്ച യുവ ക്ഷീരകര്‍ഷകന്‍ അടിവാരത്തെ എം.എസ് സജി, ജില്ലയിലെ മികച്ച ക്ഷീരകര്‍ഷക പെരുവയലിലെ വിമി, ജില്ലയിലെ മികച്ച പട്ടികജാതി കര്‍ഷക മൈക്കാവിലെ നീലി, ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കുപ്പായക്കോട് ക്ഷീര സംഘം, ഏറ്റവും കൂടുതല്‍ പാല്‍ സംഭരണ വര്‍ധനവ് രേഖപ്പെടുത്തിയ എരവട്ടൂര്‍ ക്ഷീരസംഘം, കൂടുതല്‍ ഗുണനിലവാരത്തിലുള്ള പാല്‍ സംഭരിച്ച നമ്പ്രത്തുകര ക്ഷീരസംഘം, ഏറ്റവും കൂടുതല്‍ വില കര്‍ഷകര്‍ക്ക് നല്‍കിയ മൈക്കാവ് ക്ഷീരസംഘം എന്നിവക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."