അക്പാഹി സംസ്ഥാന സമ്മേളനം ബത്തേരിയില്‍
കല്‍പ്പറ്റ: ശ്രവണ സംസാര വൈകല്യമുള്ളവരുടെ രക്ഷിതാക്കളുടെ സംഘടനയായ ആള് കേരളാ പേരന്റ്സ് അസോസിയേഷന് ഓഫ് ഹിയറിങ് ഇംപയേര്ഡിന്റെ (അക്പാഹി) സംസ്ഥാന സമ്മേളനം ഇന്നും, നാളെയും സുല്‍ത്താന്‍ബത്തേരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, അവാര്‍ഡ് വിതരണം, ബധിരസംഗമം, കലാപരിപാടികള്‍ തുടങ്ങിയവ നടത്തും.
സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്ന് രാവിലെ ഒന്‍പതിന് സംസ്ഥാന ചെയര്മാന് അശ്റഫ് അലങ്കാര്‍ പതാകയുയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി.എന്‍ തമ്പി അധ്യക്ഷനാകും.
ഒ.ആര് കേളു എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ബത്തേരി മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.എല്‍ സാബു, സിസ്റ്റര്‍ ഹെലന് സംസാരിക്കും. നാളെ രാവിലെ 10.15ന് നടക്കുന്ന പൊതുസമ്മേളനം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി.കെ ശശീന്ദ്രന് എം.എല്‍.എ അവാര്‍ഡ്ദാനം നടത്തും. മുനിസിപ്പല്‍ ചെയര്മാന് സി.കെ സഹദേവന്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ അസ്മത്ത്, മുട്ടില്‍ ഡബ്ല്യു.എം.ഒ ജനറല്‍സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് കെ.കെ വാസുദേവന്‍, സുമയ്യ സംസാരിക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന ബധിര സംഗമം സംസ്ഥാന ചെയര്മാന് അശ്റഫ് അലങ്കാര്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."