നജീബിനെ അലിഗഡില്‍ കണ്ടതായി യുവതിയുടെ കത്ത്
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥി നജീബിനെ അലിഡില് കണ്ടതായി യുവതിയുടെ കത്ത്. നജീബിന്റെ ഹോസ്റ്റല്‍ വിലാസത്തിലാണ് കത്ത് ലഭിച്ചത്. നവംബര്‍ 14നാണ് കത്ത് കിട്ടിയത്.
അലിഗഡിലെ മാര്‍ക്കറ്റില്‍ വച്ചാണ് നജീബിനെ കണ്ടതെന്ന് കത്തില്‍ പറയുന്നു. താന്‍ തടങ്കലിലാണെന്നും തന്നെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടതായി കത്തില്‍ സ്ത്രീ പറയുന്നു. സംഭവം ഉടന്‍ തന്നെ മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമിച്ചപ്പോഴേക്കും നജീബിനെ അവിടെ നിന്നും ആരോ മാറ്റിയിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ തന്നെ ബന്ധപ്പെടാവുന്ന അഡ്രസ്സും കത്തിന്റെ കൂടെ കുറിച്ചിരുന്നു. എന്നാല്‍, പൊലിസ് അന്വേഷിച്ച് എത്തിയപ്പോള്‍ അവിടെ ആരെയും കാണാന്‍ സാധിച്ചില്ല.
നജീബ് അഹമദിനെ സംബോധന ചെയ്യുന്ന കത്ത് ഹോസ്റ്റല്‍ പ്രസിഡന്റ് അസീമിനാണ് ലഭിച്ചത്. ഇവര്‍ ഉടന്‍തന്നെ വിവരം നജീബിന്റെ മാതാവ് ഫാത്തിമ നഫീസിനെ അറിയിച്ചു. അവര്‍ കത്ത് ഡല്‍ഹി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
എം.എസ്.സി മൈക്രോ ബയോളജി വിദ്യാര്‍ഥിയായ നജീബിനെ കഴിഞ്ഞ മാസം 14 മുതലാണ് കാണാതായത്. എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ ശേഷമാണ് നജീബിനെ കാണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."