പുസ്തകമേളയില്‍ ഇന്ന്
കോട്ടയം: ദര്‍ശന പുസ്തകമേളയില്‍ രാവിലെ വജ്ര കേരളം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന് കോട്ടയത്തിന് വിശിഷ്ട സംഭാവനകള്‍ നല്‍കിയവരെ ആദരിക്കല്‍ ചടങ്ങ്. പരിപാടി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി. അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തും. സുരേഷ്‌കുറുപ്പ് എം.എല്‍.എ., വി. എന്‍. വാസവന്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, വി. ബി. ബിനു, ഇറഞ്ഞാല്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് 60 വര്‍ഷത്തെ ചരിത്രപ്രാധാന്യമേറിയ ചിത്രങ്ങളുടെ ചിത്രപ്രദര്‍ശനവും നടത്തും. എഴുത്തും വായനയും പരിപാടിയില്‍ ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കൊല്ലപ്പാട്ടി ദയ ചര്‍ച്ച ചെയ്യപ്പെടും. ബോബി കെ. മാത്യു (അസി. പ്രൊഫസര്‍ സെന്റ് ആന്റണീസ് കോളജ്, പെരുവന്താനം) മോഡറേറ്ററാകും. വൈകുന്നേരം എഴുത്തുകാരും മാധ്യമ സംസ്‌കാരവും സംവാദം ഡോ. എം. ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
ഡോ. തോളൂര്‍ ശശിധരന്‍ അധ്യക്ഷത വഹിക്കും. പ്രൊഫ. നെടുങ്കുന്നം രഘുദേവ് വിഷയം അവതരിപ്പിക്കും.ഡോ. ടി. എന്‍. പരമേശ്വരകുറുപ്പ്, രാജു പാമ്പാടി, രവീന്ദ്രന്‍ എരുമേലി, തറയില്‍ ബഷീര്‍, സി. സി. ചമ്പക്കര, ളാക്കാട്ടൂര്‍ പുരുഷോത്തമന്‍ നായര്‍, മേമൂറി ശ്രീനിവാസന്‍, ബേബി കാണക്കാരി, സഖറിയ കുര്യന്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."