HOME
DETAILS
MAL
നടപടി ശരിയായില്ലെന്ന് സിദ്ധരാമയ്യ
backup
November 19 2016 | 19:11 PM
ബംഗളൂരു: കള്ളപ്പണം പിടികൂടാനായി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുന്നില്ലെങ്കിലും പിന്‍വലിക്കല്‍ നടപടി ഇത്തരത്തിലായിരുന്നില്ല വേണ്ടിയിരുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കള്ളപ്പണം പിടികൂടാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ഒരു നടപടിയേയും സംസ്ഥാനം എതിര്‍ക്കില്ല. എന്നാല്‍ പണം പിന്‍വലിക്കുന്നതിന് മുമ്പ് ആവശ്യമായ പണം ലഭ്യമാകുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടായിരുന്നു. ആവശ്യത്തിന് പണം ലഭ്യമല്ലാതായതോടെ കര്‍ഷകര്‍, നിത്യവരുമാനക്കാര്‍ എന്നിവരെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് രണ്ടുതവണ അരുണ്‍ ജയ്റ്റ്ലിയുമായി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."