HOME
DETAILS

തുടങ്ങാനുള്ള ആവേശം തുടരാനും വേണം

  
backup
November 20 2016 | 01:11 AM

125669333-2

യാത്രയിലായിരുന്നു ഇമാം അബൂഹനീഫ(റ). വഴിക്കുവച്ച് അദ്ദേഹം മണ്ണില്‍ കളിച്ചുകൊണ്ടണ്ടണ്ടിരിക്കുന്ന ഒരു കുട്ടിയെ കാണാനിടയായി. അവനോട് പറഞ്ഞു:'വീഴാതെ സൂക്ഷിക്കണം'.
അപ്പോള്‍ കുട്ടിയുടെ പ്രതികരണം:'ഞാനല്ല, അങ്ങാണ് വീഴാതെ സൂക്ഷിക്കേണ്ടണ്ടത്. കാരണം, പണ്ഡിതന്റെ കാലിടറിയാല്‍ ലോകം തന്നെ വീണുപോകും'.
ബുര്‍ജ് ഖലീഫയുടെ മുകളിലെത്തിക്കഴിഞ്ഞാല്‍ ഇനി നിങ്ങള്‍ ചെയ്യേണ്ടണ്ടത് അന്തം വിട്ടു നില്‍ക്കുകയല്ല, അവിടെനിന്ന് വീഴാതെ നോക്കലാണ്. പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കുകയെന്നത് സംഭവം തന്നെ. എന്നാല്‍ തുടര്‍ന്നുള്ള മുഴു പരീക്ഷകളിലും ആ സ്ഥാനം നിലനിര്‍ത്തുകയെന്നതാണ് അതിലേറെ സംഭവം.
മുകളിലെത്തിയവന്‍ താഴേക്കു വീണാല്‍ അതു വന്‍ പരാജയമാണ്. താഴെയുള്ളവന്‍ മുകളിലെത്തിയാല്‍ അതു വന്‍ വിജയവും. ആദ്യം ഒന്നാം റാങ്ക് കരസ്ഥമാക്കിയവന്‍ പിന്നീട് ലാസ്റ്റ് റാങ്കിലേക്കു പോയാല്‍ അവനു ലഭിക്കുന്ന സമ്മാനമാണു കുപ്രസിദ്ധി. എന്നാല്‍ ലാസ്റ്റ് റാങ്കിലുണ്ടണ്ടായിരുന്നവന്‍ ഫസ്റ്റ് റാങ്കിലേക്കു വന്നാല്‍ അവനു ലഭിക്കുന്നത് സുപ്രസിദ്ധിയായിരിക്കും.  
ആരംഭിക്കുന്നതിനേക്കാള്‍ അധ്വാനമുണ്ടണ്ടാകുമല്ലോ നിലനിര്‍ത്തുന്നതിന്. തുടങ്ങുന്നതിനേക്കാള്‍ ത്യാഗം വേണ്ടണ്ടത് തുടരുന്നതിനാണ്. സ്ഥാപനം തുടങ്ങാന്‍ ഭീമമായ തുക വേണം. പക്ഷേ, സ്ഥാപനത്തെ നിലനിര്‍ത്തിക്കൊണ്ടണ്ടുപോകാന്‍ തുക മാത്രം പോരാ, നിരന്തരമായ അധ്വാനവും സ്ഥിരമായ ഉത്സാഹവും വേണ്ടണ്ടി വരും. ആരംഭ ശൂരത്വം അവസാനനിമിഷം വരെ കൊണ്ടണ്ടുപോകുന്നിടത്താണ് വിജയമിരിക്കുന്നത്. കാരണം, അന്ത്യഫലമാണു ഫലം. തുടക്കം നോക്കി നിലവാരം അളക്കാനാവില്ല. എത്രമനോഹരമായി തുടങ്ങിയ ഗാനമാണെങ്കിലും ഇടക്കുവച്ച് നിലച്ചുപോയാല്‍ എല്ലാം പോയി. അവസാനം വരെ നീണ്ടണ്ടുനിന്ന മനോഹരമല്ലാത്ത ഒരു ഗാനത്തിന്റെ നിലവാരം പോലും ശ്രോതാക്കള്‍ അതിനു നല്‍കുകയില്ല. അപൂര്‍ണതയില്‍ അവസാനിക്കുന്ന ചലച്ചിത്രത്തിന് അപമാനങ്ങളേല്‍ക്കുന്നത് അതുകൊണ്ടണ്ടാണ്. അതുവരെ എത്ര മനോഹരമായിരുന്നാലും അഭിനന്ദനങ്ങളതിനു ലഭിക്കില്ല.
പലരും തുടങ്ങാന്‍ കാണിക്കുന്ന ആവേശം തുടരാന്‍ കാണിക്കാറില്ലെന്നത് പൊതുവില്‍ കാണപ്പെടാറുള്ള പരാജയ കാരണങ്ങളിലൊന്നാണ്. പല പുരോഗതികളും വഴിമുട്ടിപ്പോകുന്നതും സമുന്നത സ്ഥാനങ്ങളില്‍ പലതും നഷ്ടമായിത്തീരുന്നതും അക്കാരണത്താലാണ്.
പുതുമ പഴമയ്ക്കു വഴിമാറുന്നതിന്റെ പ്രധാന കാരണം പുതുമ നിലനിര്‍ത്താന്‍ കഴിയാതെ പോകുന്നതത്രെ. വാങ്ങിയ വാഹനം ഒരാള്‍ വാങ്ങിയ ദിവസത്തെ അതേ തിളക്കത്തിലും ഒതുക്കത്തിലും കൊണ്ടണ്ടു നടക്കുകയാണെങ്കില്‍ അതെന്നും പുതിയതുതന്നെയായിരിക്കും. പക്ഷേ, അതുണ്ടണ്ടാകാറില്ല. ദിവസം കഴിയുംതോറും പുതുമ നഷ്ടപ്പെട്ടുകൊണ്ടണ്ടിരിക്കലാണു പതിവ്. പുതിയതു വാങ്ങാനുള്ള സുഖം പുതുമ നിലനിര്‍ത്താനുണ്ടാകില്ല.
പുതുമ നിരന്തരം പുതുക്കപ്പെടുമ്പോള്‍ പുതുമ പോകില്ല. ജനിച്ച ദിവസത്തെ കുട്ടിയോടുള്ള മനോഭാവം ദിവസം തോറും കുറഞ്ഞുകുറഞ്ഞു വരും. പുതിയ കുട്ടിയെ പുതുമയില്‍ നിലനിര്‍ത്താന്‍ അധ്വാനമുണ്ടെണ്ടന്നതു തന്നെ കാരണം. ആ അധ്വാനത്തിന്റെ കുറവാണ് ഭാവിയില്‍ അസറ്റാകേണ്ട കുട്ടി ഒടുവില്‍ അസത്തായി വരെ മാറാന്‍ കാരണം. പുതുനാരി എന്നും പുതുനാരി തന്നെയാവും. പക്ഷേ, പുതിയ നാരിയായ ദിവസത്തെ അതേ പെരുമാറ്റം ജീവിതാന്ത്യം വരെ നിലനിര്‍ത്താന്‍ കഴിയണം. നിലനിര്‍ത്താനുള്ള പ്രയാസമാണ് ദിവസങ്ങള്‍കൊണ്ടണ്ട് അവള്‍ നമുക്ക് പഴമ്പെണ്ണായി മാറാന്‍ കാരണം. പുതിയ വീട് പൊളിച്ചു മാറ്റാന്‍ ആര്‍ക്കും മനസു വരില്ല. പുതിയ വീട് പഴയതാകുമ്പോഴാണ് പൊളിച്ചുകളയാനുള്ള ചിന്തകളുടലെടുക്കുന്നത്.
ജനിച്ച ദിവസത്തെ നിഷ്‌കളങ്കത ജീവിതാന്ത്യം വരെ നിലനിര്‍ത്താന്‍ കഴിയുകയെന്നിടത്താണ് ഒരാള്‍ പൂര്‍ണനാകുന്നത്. അറിഞ്ഞോ അറിയാതെയോ കളങ്കം വന്നുചേര്‍ന്നാല്‍ ഉടനടി അതിനെ കഴുകി വൃത്തിയാക്കണം. വൃത്തിയാക്കാതെ വിട്ടാല്‍ കളങ്കം മേല്‍ക്കുമേല്‍ കുമിഞ്ഞുകൂടി അവസാനം മൃഗത്തെ പോലും വെല്ലുന്ന മൃഗീയതയുടെ മൂര്‍ത്തരൂപമായി നാം അധപതിക്കും.
ചെറിയ കീറല്‍ സംഭവിച്ചാല്‍ വേഗം തുന്നിക്കളയണമെന്നാണ്. തുന്നാതെ വിട്ടാല്‍ അവസാനം ഉപയോഗിക്കാന്‍ പോലും കഴിയാത്ത വിധം കീറല്‍ വലുതായിക്കൊണ്ടണ്ടിരിക്കും. ജന്മസിദ്ധമായ നിഷ്‌കളങ്കതയ്ക്ക് പോറലേല്‍ക്കാതെ സംരക്ഷിക്കുക പ്രയാസകരംതന്നെ. ആ പ്രയാസം സഹിക്കാന്‍ തയാറാകുമ്പോള്‍ ഒരാള്‍ പ്രതിഭയായി മാറുന്നു.
ഒരാള്‍ മഹാനാകുന്നത് തന്റെ മഹത്വം ഒരിക്കല്‍ മാത്രം തെളിയിക്കപ്പെടുമ്പോഴല്ല, ജീവിതകാലം മുഴുവന്‍ അതിനു കളങ്കമേല്‍പിക്കാതെ നിലനിര്‍ത്തുമ്പോഴാണ്. തെളിയിക്കപ്പെട്ട മഹത്വം ജീവിതത്തിലുടനീളം കൊണ്ടണ്ടുനടക്കാനായില്ലെങ്കില്‍ അതിനു തിളക്കം മങ്ങി ഒടുവില്‍ അധമത്വത്തിലേക്കു കൂപ്പുകുത്തേണ്ടണ്ടി വരും. ഒരിക്കല്‍ മാത്രം ഉജ്ജ്വല പ്രഭാഷണം കാഴ്ചവച്ചതുകൊണ്ടണ്ട് ഒരാള്‍ പ്രഭാഷകനാകില്ല. അതെപ്പോഴും തെളിയിച്ചുകൊണ്ടണ്ടിരിക്കണം.
മഹാന്മാര്‍ എന്നു പേരെടുത്തവരെല്ലാം  മഹത്വം നിലനിര്‍ത്താന്‍ യത്‌നങ്ങളേറെ നടത്തിയിട്ടുണ്ടണ്ട്. മഹത്വത്തിന് യുക്തമല്ലാത്ത നിസാരകാര്യങ്ങളെപോലും അവര്‍ വച്ചുപൊറുപ്പിച്ചിരുന്നില്ല. അനുവദനീയമല്ലാത്തതില്‍ അകപ്പെട്ടുപോകുമോ എന്ന ഭയത്താല്‍ അനുവദനീയമായതുപോലും വര്‍ജിക്കാന്‍ ഒരുക്കമായിരുന്നു അവര്‍. ആയിരം മിസ്ഖാല്‍(ഒരു മിസ്ഖാല്‍-ഏകദേശം ഒന്നര ദിര്‍ഹം തൂക്കം) നോമ്പിനെക്കാളും നിസ്‌കാരത്തേക്കാളും ഒരണുമണിത്തൂക്കം സൂക്ഷ്മതയാണുത്തമമെന്ന് പണ്ഡിതനായ ഹസനുല്‍ ബസ്വരി(റ) പറഞ്ഞതതുകൊണ്ടണ്ടാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago