സഹകരണ ബാങ്കുകള്‍ക്കും പരിഗണന നല്‍കണം
കണ്ണൂര്‍: നോട്ടു പ്രതിസന്ധിയില്‍ ആടിയുലയുന്ന സഹകരണ ബാങ്കുകള്‍ക്ക് ദേശസാല്‍കൃത ബാങ്കുകള്‍ക്ക് നല്കുന്ന അതേ പരിഗണന നല്കാന് കേന്ദ്രം തയാറാവണമെന്ന പ്രമേയം ജില്ലാ പഞ്ചായത്ത് യോഗം ഐകകണ്ഠേന അംഗീകരിച്ചു. പ്രസിഡന്റ് കെ.വി സുമേഷ് അവതരിപ്പിച്ച പ്രമേയത്തെ വൈസ് പ്രസിഡന്റ് പി.പി ദിവ്യ പിന്തുണച്ചു.
നോട്ടു പ്രതിസന്ധിക്കു പരിഹാരം കാണണമെന്നും കള്ളപണത്തെയും കള്ളനോട്ടിടപാടിനെയും തകര്‍ക്കാന്‍ എടുത്ത സദുദ്ദേശത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ പ്രാദേശിക വികസനത്തിനു സഹായിക്കുന്ന സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രമേയം അവതരിപ്പിച്ച കെ.വി സുമേഷ് പറഞ്ഞു. സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് വി.കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോയി കൊന്നക്കല്‍, അജിത്ത് മാട്ടൂല്‍, ആര് അജിത, കെ.ഇ കുഞ്ഞബ്ദുല്ല, അന്‍സാരി തില്ലങ്കേരി എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."