പുവ്വത്തുര്‍ പറപ്പൂര്‍ റൂട്ടില്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്
പാവറട്ടി: വിദ്യാര്‍ഥികള്‍ ഡ്രൈവറെ മര്‍ദിച്ചു എന്നാരോപിച്ച് പുവ്വത്തുര്‍ പറപ്പൂര്‍ തൃശൂര്‍ റൂട്ടില്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്. പരുക്കു പറ്റിയ ബ്രദേഴ്‌സ് ഗ്രൂപ്പിന്റെ അമ്പാടി ബസിലെ ഡ്രൈവര്‍ ചാവക്കാട് അപ്പനാത്ത് വീട്ടില്‍ ശരത്തി(25)നെ മുല്ലശേരി ബ്ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12.45 ഓടെ താമരപ്പിള്ളി ബസ്‌സ്റ്റോപ്പിനു സമീപംത്താണ് സംഭവം. തൃശൂരില്‍ നിന്നും പാവറട്ടിയിലേക്കു വരികയായിരുന്ന ബസിനു എതിരേ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു കടന്നു പോകാന്‍ കഴിയാതെ വന്നതാണ് പ്രശനത്തിനു കാരണമായത്. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം ഡ്രൈവറെ മര്‍ദിക്കുന്നതിലേക്കെത്തി.
പുവ്വത്തൂര്‍ മദര്‍ കോളജിലേ ബിരുദ വിദ്യാര്‍ഥികളായ സെഹീറിനെയും റാഷിദിനെയും പാവറട്ടി എസ്.ഐ സംഭവസ്ഥലത്തു നിന്നും അന്വഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിക്ഷേധിച്ച് പുവ്വത്തൂര്‍ പറപ്പൂര്‍ തൃശൂര്‍ റോഡില്‍ സര്‍വിസ് നടത്തിയിരുന്ന മുഴുവന്‍ സ്വകാര്യ സര്‍വിസുകളും നിര്‍ത്തിവച്ച് മിന്നല്‍ പണിമുടക്ക് നടത്തി. ഉച്ചക്കു ശേഷം നടന്ന മിന്നല്‍ പണിമുടക്ക് യാത്രക്കാരെയും വലച്ചു. രാവിലെ ജോലിക്കു പോയ സ്ത്രീകളും മറ്റുള്ളവരും വളരെ കഷ്ടപ്പെട്ടാണ് വീട്ടില്‍ എത്തിച്ചേര്‍ന്നത്. നിസാര സംഭവത്തിന്റെ പേരില്‍ നടത്തുന്ന മിന്നല്‍ പണിമുടക്കിനെതിരേ യാത്രക്കാര്‍ പ്രതിക്ഷേധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."