പേരാവൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കു നേരെ അക്രമണം
ഇരിട്ടി: പേരാവൂര്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ബി.ജെ.പി.പ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടായതായി പരാതി. പരുക്കേറ്റ അഞ്ചോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചീങ്ങാക്കുണ്ടം സ്വദേശികളായ മനിയേരി ഷിജു(30), സഹോദരന്‍ ഷൈജു (27) എന്നിവരെ തലയ്ക്കു അടിയേറ്റു സാരമായ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരാണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നുച്ചിയാട് നെല്ലൂര്‍ സ്വദേശി മനീഷ്(22), തില്ലങ്കേരി ചാളപ്പറമ്പ് സ്വദേശി ശ്രീജിത്ത്, ഉളിക്കല്‍ പരിക്കളം സ്വദേശി ആനന്ദ് (21)എന്നിവര്‍ക്കും പരുക്കേറ്റു. ഇവരെ ഇരിട്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ സി.പി.എം ആണെന്നാണ് ആരോപണം. വീടിനു സമീപം ഇന്റര്‍ലോക്ക് കമ്പനി നടത്തുന്ന പെരിങ്കരി സ്വദേശി സുരേന്ദ്രന്റെ ഇഷ്ടിക കമ്പനിക്കും വീടിനും നേരേ ഒരു സംഘം ആക്രമം നടത്തിയതായും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."