പൊലിസ് സര്‍വകക്ഷി യോഗം വിളിച്ചു
തിരൂരങ്ങാടി: ഏറെ സാഹോദര്യത്തോടെ ജീവിക്കുന്ന കൊടിഞ്ഞി പ്രദേശത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെയും സമാധാനാന്തരീക്ഷം തകര്‍ക്കുന്നവരെയും എന്തു വിലകൊടുത്തും ഒറ്റക്കെട്ടായി നേരിടുമെന്നു കൊടിഞ്ഞിയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കി.
ശനിയാഴ്ച ഫാറൂഖ്‌നഗര്‍ പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ചെമ്മാട് റസ്റ്റ്ഹൗസില്‍ മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിലാണ് ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ തീരുമാനം.
ഫൈസലിന്റെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും കുറ്റവാളികളെ എത്രയുംപെട്ടെന്നു കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും രാഷ്ട്രീയ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍, താനൂര്‍ സി.ഐ അലവി, കേസിന്റെ അന്വേഷണ ചുമതലയുള്ള കൊണ്ടോട്ടി സി.ഐ എം. മുഹമ്മദ് ഹനീഫ, തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന്‍ കാരയില്‍, കൊടിഞ്ഞി മഹല്ല് സെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടി ഹാജി, സി. അബൂബക്കര്‍ ഹാജി, കെ.പി.കെ തങ്ങള്‍, ജി. സുരേഷ്, പനക്കല്‍ സിദ്ദീഖ്, സി.പി അന്‍വര്‍, കെ.ടി അസീസ്, നാരായണന്‍, എം.എ റസാഖ് ഹാജി, വി. ഹമീദ്, പി.കെ ഹംസ, സി. ഇബ്രാഹിംകുട്ടി, നീലങ്ങത്ത് അബ്ദുസലാം, മോഹനന്‍, പി.കെ മുഹമ്മദ് കുട്ടി, കെ.പി ഹൈദ്രോസ്‌കോയ തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."