കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളണം: എഫ്.ആര്.എഫ്
മാനന്തവാടി: സമ്പന്നരുടെ കടങ്ങള്‍ എഴുതി തള്ളിയ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളണമെന്ന് ഫാര്‍മേഴ്സ് റിലീഫ് ഫോറം വാര്‍ത്താ സമ്മേളനത്തില്‍ അവശ്യപ്പെട്ടു. കള്ളപ്പണം കണ്ടു കെട്ടുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി സ്വാഗതാര്‍ഹമെങ്കിലും വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെ പോയതിന്റെ ബുദ്ധിമുട്ട് സാധാരണക്കാര്‍ അനുഭവികേണ്ടി വന്നു.
ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കുന്ന കര്‍ഷകരും സാധാരണക്കാരും ആത്മഹത്യയുടെ വക്കില്‍ നില്ക്കുമ്പോള് അവരുടെ ആവശ്യങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ രാജ്യത്തെ ശതകോടിശ്വരന്മാരെ രക്ഷിക്കാനുള്ള രഹസ്യ അജണ്ട ഉപേക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സമ്പന്നരുടെ കടങ്ങള്‍ തിരിച്ച് പിടിക്കാതെ സാധാരണക്കാരുടെ പേരില്‍ ജപ്തി നടപടികളുമായി മുന്നോട് പോയാല്‍ എഫ്.ആര്.ഫ് ശക്തമായി തന്നെ നേരിടുമെന്നും ഇവര്‍ പറഞ്ഞു. രാജ്യം മുമ്പെങ്ങും കാണാത്ത തരത്തിലുള്ള വരള്‍ച്ച കെടുതികള്‍ അനുഭവിക്കുമ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതേ കുറിച്ച് ഒന്നും ചിന്തിക്കുന്നില്ലന്നും കാര്‍ഷിക മേഖലയെ ബോധപൂര്‍വം അവഗണിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കുകയും കര്‍ഷകര്‍ക്ക് പ്രതിമാസം ശമ്പളം നല്‍കുകയും ചെയ്യാത്തപക്ഷം രാജ്യം കാര്‍ഷിക മേഖലയോട് വിടപറയേണ്ടി വരുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എന്‍.ജെ ചാക്കോ, റ്റി ഇബ്രാഹിം, എ.എന്‍ മുകുന്ദന്, അഡ്വ. പി.ജെ ജോര്‍ജ്, വിദ്യാധരന് വൈദ്യര്, രഘുനാഥന് നീര്‍വാരം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."