മൊബൈല്‍ ഫോണ്‍ മേഖലയില്‍ പരിശോധന ശക്തം
ജിദ്ദ: സഊദിയില്‍ മൊബൈല്‍ ഫോണ്‍ മേഖലയിലെ സമ്പൂര്‍ണ സ്വദേശി വത്കരണം ഏര്‍പ്പെടുത്തിയതിന് ശേഷം നിയമലംഘകരെ കണ്ടത്തെുന്നതിന് തൊഴില്‍ വകുപ്പ് നടത്തുന്ന രണ്ടാം ഘട്ട പരിശോധന ശക്തമാക്കി. പരിശോധനയില്‍ 1345 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
മൊബൈല്‍ ഫോണ്‍ വിപണന മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണ ഉത്തരവ് പ്രാബല്യത്തില്‍ വന്നശേഷം 10,230 സ്ഥാപനങ്ങള്‍ ഉത്തരവ് നടപ്പാക്കിയതായി സഊദി തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. സ്വദേശി ജീവനക്കാരെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തിയ 1207 കടകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സഊദി തൊഴില്‍ സാമൂഹിക ക്ഷേമ, ആഭ്യന്തരം, വാര്‍ത്താ വിനിമയം, വാണിജ്യം, തദ്ദേശം എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് കിഴക്കന്‍ പ്രവിശ്യയിലായിരുന്നു. ഇന്ത്യക്കാരുള്‍പ്പെടെ വിദേശികളായിരുന്നു ഈ മേഖലയിലെ ബഹുഭൂരിപക്ഷം കച്ചവടക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."