സാധനങ്ങള്‍ വാങ്ങാന്‍ പണമില്ല; വനത്തിനുള്ളിലെ ആദ്യ കടയും പൂട്ടുന്നു
കരുളായി: ഉള്‍വനത്തില്‍ അധിവസിക്കുന്ന ചോലനായ്ക്കരുടെ ആസ്ഥാനമായ മാഞ്ചീരിയില്‍ ഗുഹാവാസിയായ മണ്ണള ചെല്ലന്‍ തുടങ്ങിയ പലചരക്കുകട പൂട്ടലിന്റെ വക്കില്‍. വില്‍പന നടത്താന്‍ സാധനങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് ഉള്‍വനത്തിലെ കടയുടെ പ്രവര്‍ത്തനം നിലച്ച് തുടങ്ങിയത്. 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതും ഗുഹാവാസികള്‍ സാധനങ്ങള്‍ കടമായി വാങ്ങിയതിന്റെ വില നല്‍കാത്തതുമാണ് ചെല്ലന്റെ കടപൂട്ടലിന്റെ വക്കിലെത്താന്‍ കാരണമായത്. പണം തരാനുള്ളവരുടെ കൈവശം പണമില്ല, ഉള്ളവരുടെ കയ്യില്‍ അസാധുവായ നോട്ടുകള്‍ മാത്രമാണുള്ളത്. ഇവര്‍ ഇത് മാറാന്‍ നല്‍കിയിരിക്കുകയാണ്. 18,000 രൂപ സാധനങ്ങള്‍ എടുക്കുന്ന മൊത്ത വ്യാപാരക്കടയില്‍ കൊടുക്കാനു@െണ്ടന്നും ഇത് നല്‍കിയാലേ ഇനി അവിടെ നിന്നും സാധനങ്ങള്‍ ലഭിക്കൂവെന്നും ചെല്ലന്‍ പറഞ്ഞു.
ആഴ്ചയിലൊരിക്കല്‍ മാഞ്ചീരിയില്‍ ചെന്ന് വനസംരക്ഷണ സമിതിയായിരുന്നു ഗുഹാവാസികളുടെ വനവിഭവം ശേഖരിച്ചിരുന്നതും ഇവര്‍ക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയിരുന്നതും. ഇത് ബാര്‍ട്ടര്‍ സമ്പ്രദായമാണെന്ന ആരോപണത്തെ തുടര്‍ന്ന് 2015 ജനുവരിയില്‍ അന്നത്തെ ജില്ലാ കലക്ടറായിരുന്ന കെ.ബിജു ഇത് നിര്‍ത്തലാക്കി. വനവിഭവങ്ങള്‍ വി.എസ്.എസ് എടുക്കുകയും അതിനു പൈസ നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു. റേഷന്‍ നല്‍കാന്‍ ഐ.ടി.ഡി.പി.യേയും ചുമതലപ്പെടുത്തി. ഇങ്ങിനെ വന്നപ്പോള്‍ ചോലനായ്കര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കരുളായിയിലേക്ക് ഇറങ്ങേ@ണ്ട അവസ്ഥയായി. ഇതേ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് ഐ.ടി.ഡി.പി.യില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപമുടക്കിയാണ് ചെല്ലനു കടയിട്ടു നല്‍കിയത്. റീചാര്‍ജ് കൂപ്പണടക്കം ഇവര്‍ക്ക് ആവശ്യമായ എല്ലാവിധ സാധനങ്ങളും ഇവിടെ ലഭ്യമാക്കിയിരുന്നു.
മാഞ്ചീരിയിലെത്തുന്നവര്‍ക്ക് ഇതൊരനുഗ്രഹവുമായിരുന്നു. ഒരുലക്ഷത്തി പതിനാറായിരം രൂപ ചെല്ലനു സാധനം കടമായി നല്‍കിയ വകയില്‍ കിട്ടാനു@ണ്ട്. ഇതോടൊപ്പം നോട്ട് അസാധുവാക്കല്‍ കൂടി വന്നതോടെയാണ് ചെല്ലന്റെ പ്രതീക്ഷ തകര്‍ന്നത്. അല്ലാത്തപക്ഷം കുറച്ചുപൈസ ബുധനാഴ്ചകളില്‍ ലഭിക്കാറുണ്ട@ായിരുന്നെന്നും ചെല്ലന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച മുറുക്കാന്‍, തീപ്പെട്ടി, ബീഡി തുടങ്ങിയവ മാത്രമാണ് ചെല്ലന്‍ വിറ്റത്. അടുത്തയാഴ്ച ഇതും ഉണ്ട@ാവാനിടയില്ലെന്നും കട പൂട്ടുമെന്നും ചെല്ലന്‍ പറഞ്ഞു. ഈ കടനിര്‍ത്തിയാല്‍ ഗുഹാവാസികള്‍ക്ക് നിത്യോപയോഗ വസ്തുക്കള്‍ വാങ്ങാന്‍ 25കിലോമീറ്റര്‍ സഞ്ചരിക്കേണ്ട@ിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."