നാവിക അക്കാദമിക്ക് വലിയപറമ്പില്‍ സ്ഥലം വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് ഭരണസമിതി
തൃക്കരിപ്പൂര്‍: നാവിക അക്കാദമിയുടെ വികസനത്തിന് വലിയപറമ്പ് പഞ്ചായത്തിന്റെ സ്ഥലം വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗം തീരുമാനിച്ചു. ഏഴിമല നാവിക അക്കാദമിക്ക് വേണ്ടി പുതുതായി സ്ഥലം ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ കഴിഞ്ഞ തിങ്കലാഴ്ച്ച നാവിക അക്കാദമിയില്‍ എത്തിയിരുന്നു. അക്കാദമിക്ക് കുടുതല്‍ സ്ഥലം ആവശ്യമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്കാദമി അധികൃതര്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് അക്കാദമിയോടു ചേര്‍ന്നുള്ള രാമന്തളി വില്ലേജിലെ 500 ഏക്കര്‍ സ്ഥലത്തിന്റെ വിവരങ്ങള്‍ റവന്യൂ വകുപ്പ് ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സി കൃഷ്ണന്‍ എം.എല്‍.എ കമാന്റഡന്റ് കമലേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് മാസങ്ങള്‍ക്ക് മുന്‍പ് ശ്രമം ഉപേക്ഷിച്ചത്. ഇതേതുടര്‍ന്ന് ചീമേനി പഞ്ചായത്തിലെ താപനിലയത്തിനായി കണ്ടെത്തിയ സ്ഥലം അക്കാദമിക്ക് വിട്ടുകൊടുക്കാമെന്ന് ബന്ധപ്പെട്ടവര്‍ അക്കാദമി അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അക്കാദമി പ്രദേശവുമായി ഏറെ അകലമുള്ള പ്രദെശം വേണ്ടെന്ന നിലപാടിലായിരുന്നു നാവിക അക്കാദമി അധികൃതര്‍. അക്കാദമി വിക്‌സനത്തിന് സ്ഥലം അനിവാര്യമാണെന്ന് അക്കാദമി അതികൃതര്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതോടെയാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നാവിക അക്കാദമിയിലേക്ക് അയച്ചത്. 14ന് തിങ്കളാഴ്ച്ച ചിമേനിയിലെ സ്ഥലം സന്ദര്‍ശിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി രാത്രിയോടെ നാവിക അക്കാദമിയിലെത്തുകയായിരുന്നു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ സംഘത്തോടൊപ്പമാണ് സെക്രട്ടറി എത്തിയത്. അക്കാദമിയോടു ചേര്‍ന്നുള്ള വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂര്‍ കടപ്പുറം പ്രദേശവും പ്രിന്‍സിപ്പല്‍ സെക്രട്ടറി സന്ദര്‍ശിച്ചു. അതീവ രഹസ്യമായാണ് സെക്രട്ടറി തൃക്കരിപ്പൂര്‍ കടപ്പുറം പ്രദേശം സന്ദര്‍ശിച്ചത്. ഇതോടെയാണ് പഞ്ചായത്തിലെ ഒരിഞ്ചു ഭൂമി നാവിക അക്കാദമിക്ക് വിട്ടുകൊടുക്കേണ്ടെന്ന് വലിയപറമ്പ ഗ്രാമപഞ്ചയാത്ത് ഭരണ സമിതി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."