പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്
പാലക്കാട്: ചൈല്‍ഡ് ലൈനും വിവിധ വകുപ്പുകളും ചേര്‍ന്ന് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന നിയമം 2012 നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ച് സംവാദം നടത്തി. നിയമം 2012 നടപ്പിലാക്കുന്നതില്‍ ഓരോ വകുപ്പും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും സംവാദത്തില്‍ ചര്‍ച്ച ചെയ്തു. കേരള ബാലാവകാശ കമ്മീഷന്‍ അംഗം ബാബു നരിക്കുനി സംവാദം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിനൊടൊപ്പം തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്യാനും ജനങ്ങള്‍ തയ്യാറാകുന്നുണ്ടെന്നും ബാബു നരിക്കുനി സൂചിപ്പിച്ചു.
കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും സാധാരണക്കാര്‍വരെ ബോധവാന്‍മാരാണെന്നും ചൈല്‍ഡ്‌ലൈന്‍ നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. പാലക്കാട് ചൈല്‍ഡ്‌ലൈനിന്റെ ഒരാഴ്ചത്തെ 'ചൈല്‍ഡ്‌ലൈന്‍ സേ ദോസ്തി' വാരാചരണ ഭാഗമായാണ് സംവാദം സംഘടിപ്പിച്ചത്. പാലക്കാട് അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസ് പോള്‍, കമ്മിറ്റി അംഗങ്ങളായ കുര്യാക്കോസ്, കൃഷ്ണകുമാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ കെ. അനന്തന്‍, ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍മാരായ സൗമ്യ റ്റിറ്റോ , ഗോപകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."