കേരളീയ കലാകാരന്മാരുടെ ചിത്രപ്രദര്‍ശനം: സ്വാഗതസംഘം രൂപീകരിച്ചു
കൊച്ചി: എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്്്4 ന്റെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ സംഘടിപ്പിക്കുന്ന ആര്‍ട്ട് ഷോപ്പ് കൊച്ചി, അടഗ എന്ന പേരിട്ട ചിത്രശില്പ പ്രദര്‍ശനത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഒരു മാസം നീണ്ടു നില്ക്കുന്ന ചിത്രശില്പ പ്രദര്‍ശനത്തിന്റെ വേദി വൈപ്പിനിലാണ്.
കേരളത്തിലെ കലാകാരന്മാരുടെ കലാസൃഷ്ടികള്‍ ലോകവേദിക്ക് മുന്നില്‍ അവതരിപ്പിക്കാനും അതിന് വിപണി കണ്ടെത്താനുമാണ് ഈ പ്രദര്‍ശനം ലക്ഷ്യമിടുന്നത്. കൊച്ചി ബിനാലെ കാണുന്നതിനായി ലോകമെമ്പാടുമുള്ള കലാ പ്രേമികള്‍ കൊച്ചിയിലേക്ക് വരുന്ന സാഹചര്യത്തില്‍ കേരളത്തിലെ കലാകാരന്മാരുടെ സൃഷ്ടികള്‍ക്ക് വിപണി കണ്ടെത്തുക കൂടിയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം.
എറണാകുളം പബ്ലിക്ക് ലൈബ്രറിയില്‍ നടന്ന യോഗം കൊച്ചി കോര്പ്പറേഷന് മേയര്‍ സൗമിനി ജെയിന് മുഖ്യ രക്ഷാധികാരിയും പ്രൊഫ. എം. കെ സാനു, പ്രൊഫ. കെ. വി തോമസ് എം . പി എന്നിവര്‍ രക്ഷാധികാരികളും, എസ്. ശര്‍മ്മ എം എല്‍ എ ചെയര്‍മാനുമായിട്ടുള്ള 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു .
എം. കൃഷ്ണദാസാണ് മുഖ്യ കണ്‍വീനര്‍. മറ്റ് ഭാരവാഹികള്‍ ബോണി തോമസ് ചീഫ് കണ്‍സള്‍ട്ടന്റ്, കെ. ജെ മാക്സി എം എല്‍ എ ട്രഷറര്‍. കമ്മിറ്റി അംഗങ്ങള്‍ ലാല്‍ ജോസ്, ഉണ്ണി. ആര്, കെ . ചന്ദ്രന്‍പിള്ള മുന്‍ എം പി, ജോണ്‍ ഫെര്‍ണാണ്ടസ് മുന്‍ എം എല്‍ എ, ടി.കലാധരന്‍, എസ് രമേശന്, ഒ. സുന്ദര്‍, പി. ആര്. ഷാജി, രവി കേളോത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."