ആലപ്പുഴ കുടിവെള്ള പദ്ധതി അടിയന്തിരമായി കമ്മീഷന്‍ ചെയ്യണമെന്ന്
ആലപ്പുഴ: കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അമ്പലപ്പുഴയിലെ ഗ്രാമീണ മേഖലക്കും ആലപ്പുഴ നഗര മേഖലക്കുമായി അനുവദിച്ചു പണി പൂര്‍ത്തിയായായ ആലപ്പുഴ കുടിവെള്ള പദ്ധതി അടിയന്തിരമായി കമ്മീഷന്‍ ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ആവശ്യം.
കുടിവെള്ളവും പൈപ്പ് ലയിനും സംബന്ധിച്ച് നടന്ന ചര്‍ച്ചയുടെ ശൂന്യവേളയിലാണ് അമ്പലപ്പുഴയില്‍ നിന്നുമുള്ള ഡിവിഷന്‍ അംഗം എ .ആര്‍ കണ്ണന്‍ ആലപ്പുഴ കുടിവെള്ള പദ്ധതി അടിയന്തിരമായി കമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് .തുടര്‍ന്ന് മറുപടി പറഞ്ഞ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വിഷയം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അറിയിച്ചു.
പൊതു പരുപാടികള്‍ രാഷ്ട്രീയവത്കരിക്കുന്ന സമീ പനം തിരുത്തണമെന്നും ജില്ലയില്‍ നടന്ന ഒ.ഡി.എഫ് പ്രഖ്യാപന പരിപാടിയിലും ഗ്രാമീണ കോടതികളുടെ ഉദഘാടന പരിപാടികളിലും സ്ഥലം എം പിയെ ക്ഷണിക്കാത്തതും യോഗത്തില്‍ പ്രതിക്ഷേധത്തിന് ഇടയാക്കി.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് വിനിയോഗത്തില്‍ രാഷ്ട്രിയം നോക്കരുതെന്ന് പ്രതിപക്ഷനേതാവ് ജോണ്‍ തോമസ് ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ദലീമ ജോജോ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.കെ അശോകന്‍ , കെ.ടി മാത്യു, മണി വിശ്വനാഥ്, അംഗങ്ങളായ ബിനു ഐസക്ക് രാജു, ജേക്കബ് ഉമ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."