സ്വകാര്യ ബസ് ജീവനക്കാര്‍ യാത്രക്കാരെ അപമാനിച്ചതായി പരാതി
അമ്പലപ്പുഴ: ആലപ്പുഴ - കട്ടക്കുഴി ഭാഗത്തേക്ക് സര്‍വീവ് നടത്തുന്ന സ്വകാര്യ ബസില്‍ യാത്രക്കാരെ അപമാനിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് ആലപ്പുഴ - കട്ടക്കുഴി റൂട്ടില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസിനെതിരേ മോട്ടോര്‍ വാഹന വകുപ്പ് പിഴചുമത്തി.
ബസിനെതിരെ മാധ്യമ പ്രവര്ത്തകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു മോട്ടോര്‍ വാഹന വകുപ്പിന്റെ അടിയന്തര നടപടി.
ബസിന്റെ അമിത വേഗതയെ പറ്റി പരാതി പറഞ്ഞ മാധ്യമ പ്രവര്‍ത്തകനെ കണ്ടക്ടര്‍ അസഭ്യം പറയുകയായിരുന്നു. ഇതിനെപ്പറ്റി മോട്ടോര്‍ വാഹനവകുപ്പിന് പരാതി നല്‍കിയിരുന്നു. ബസില്‍ സര്‍ക്കാര്‍ നിരോധിച്ച എയര്‍ഹോണുകളും സ്റ്റീരിയോയും നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതിനാണു പിഴ ചുമത്തിയത്.
ബസിലെ ജീവനക്കാരെക്കുറിച്ച് ഇതിന് മുമ്പും വിദ്യാര്‍ഥത്ഥികളെ കയറ്റാത്തതടക്കം നിരവധി പരാധികള്‍ വന്നിട്ടുണ്ട്. ബസിനെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള പരാതി ഉണ്ടാകാതിരിക്കാന്‍ മറ്റു ബസുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."