ബാലാവകാശ വാരാചരണം സമാപിച്ചു
കോട്ടയം: വിദ്യാഭ്യാസം ഉള്‍പ്പടെ കുട്ടികള്‍ക്ക് അനുവദിച്ചിട്ടുളള പ്രത്യേക അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ സമൂഹം സവിശേഷ ശ്രദ്ധ ചെലുത്തേണ്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അഭിപ്രായപ്പെട്ടു. ജില്ലാ ബാലാവകാശ സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ലയണ്‍സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ബാലാവകാശ വാരാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ പോസ്റ്റര്‍ രചനാ മത്സരത്തില്‍ വിജയികളായവര്‍ക്കുളള സമ്മാനവും അദ്ദേഹം വിതരണം ചെയ്തു.
സംസ്ഥാന ബാലാവകാശ കമ്മീഷന് ജില്ലാതലത്തില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുളള ക്യാഷ് അവാര്‍ഡ് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ വിതരണം ചെയ്തു.
ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ എന്‍. രാധാകൃഷ്ണന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. സി സുരേഷ് കുമാര്‍, പ്രൊബേഷന്‍ ഓഫിസര്‍ ഗിഫ്റ്റ്സണ്‍ രാജ് എസ്, വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി.എന്‍ ശ്രീദേവി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി.ജെ.ബിനോയ്, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫിസര്‍ ആശിഷ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."