അറബ് ഐക്യത്തിന്റെ സംരക്ഷകനാണ് സഊദിയെന്ന് ബഹ്റിന്
ജിദ്ദ: അറബ് ഐക്യത്തിന്റെ സംരക്ഷകനാണ് സഊദി അറേബ്യയെന്ന് ബഹ്റിന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ. മുസ്ലിം സമൂഹത്തിന്റെ മാന്യത ഉയര്‍ത്തിപ്പിടിക്കുന്നതിലും സഊദിയുടെ പങ്ക് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. റിയാദില്‍ സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുള്അസീസ് അല്‍ സഊദിന്റെ കൊട്ടാരത്തില്‍ നടത്തിയ യോഗത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഊദി കിരീടാവകാശിയും, ഡെപ്യൂട്ടി പ്രീമിയറും, ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സഊദും യോഗത്തില്‍ ഉണ്ടായിരുന്നു. ഇരുരാഷ്ട്രങ്ങളുമായി എല്ലാ മേഖലകളിലുമുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഇസ്ലാമിക ലോകത്തെ ലോകശക്തികളിലൊന്നായി മാറ്റാനുള്ള രാജാവിന്റെ പ്രയത്നത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. ബഹ്റിന് നല്കി വരുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി രാജാവിനോട് നന്ദി അറിയിച്ചു. കൂടാതെ ബഹ്റിന് രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ ആശംസകള്‍ അദ്ദേഹം സഊദി രാജാവിനെ അറിയിച്ചു.
ജി.സി.സി രാഷ്ട്രങ്ങളുടെ ഐക്യം വര്‍ധിപ്പിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗത്തില്‍ അവലോകനം ചെയ്തു. പ്രദേശത്തിന്റെ സുരക്ഷയ്ക്കും പുരോഗതിയ്ക്കും അത് ആവശ്യമാണെന്ന് അവര്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."