സഹകരണമേഖല: പാര്‍ലമെന്റിനു പുറത്ത് കേരളാ എം.പിമാരുടെ പ്രതിഷേധം
ന്യൂഡല്‍ഹി:സഹകരണ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ സൂചനാ സമരം നടത്തി. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് യു.ഡി.എഫ്, എല്‍.ഡി.എഫ് എം.പിമാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിലനിന്ന സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് നരേന്ദ്രമോദിയുടെ ശ്രമമെങ്കില്‍ വരും ദിവസങ്ങളില്‍ സഭയ്ക്കകത്തും പുറത്തും കേരളത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് മുന്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു.
എം.പിവീരേന്ദ്രകുമാര്‍, എന്‍.കെ േ്രപമചന്ദ്രന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജോസ് കെ.മാണി, പി.കെ ശ്രീമതി, പി.കരുണാകരന്‍, എ.സമ്പത്ത്, എം.കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോയ്‌സ് ജോര്‍ജ്, കെ.വി തോമസ്, പി.കെ ബിജു, കെ.സി വേണുഗോപാല്‍, സി.പി നാരായണന്‍, ഇന്നസെന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
നോട്ട് നിരോധന വിഷയത്തില്‍ പ്രതിപക്ഷ എം.പിമാര്‍ ഇന്നു ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധധര്‍ണയില്‍ പങ്കെടുക്കാന്‍ കേരളാ എം.പിമാര്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ പാര്‍ട്ടികളില്‍പ്പെട്ട 200ഓളം എം.പി മാര്‍ ഇന്നത്തെ സമരത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."