HOME
DETAILS

സിനിമാ കഥപോലെ കവര്‍ച്ച; ഒടുവില്‍ തകര്‍പ്പന്‍ ക്ലൈമാക്‌സ്

  
backup
November 23 2016 | 06:11 AM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%be-%e0%b4%95%e0%b4%a5%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%92

 

ചെറുവത്തൂര്‍: കടതുടങ്ങാനെന്ന വ്യാജേന മുറിയെടുക്കുക. ആ മുറിയുടെ മേല്‍ക്കൂര തുരന്ന് മുകളിലെ നിലയിലെ ബാങ്കില്‍ നിന്നും കോടികളുടെ സ്വര്‍ണം കൊള്ളയടിക്കുക. സിനിമാക്കഥയെ വെല്ലുന്നതായിരുന്നു ചെറുവത്തൂര്‍ വിജയബാങ്ക് കവര്‍ച്ചയ്ക്ക് പിന്നിലെ ആസൂത്രണം.
ധൂം എന്ന ബോളിവുഡ് സിനിമയുടെ തിരക്കഥയില്‍ നിന്നാണ് ചെറുവത്തൂര്‍ വിജയബാങ്ക് കൊള്ള കവര്‍ച്ചാ സംഘം ആസൂത്രണം ചെയ്തത്. എന്നാല്‍ ആസൂത്രണം പാളി പിഴച്ചുപോയ കവര്‍ച്ചയ്ക്കാണ് ഒടുവില്‍ തകര്‍പ്പന്‍ ക്ലൈമാക്‌സ് ഉണ്ടായിരിക്കുന്നത്.
കേസിലെ പ്രധാനപ്രതി കല്ലംചിറ ലത്തീഫാണ് സിനിമയിലെ രംഗങ്ങളെ അനുകരിച്ചു കവര്‍ച്ചയ്ക്ക് പദ്ധതി തയാറാക്കിയത്. നാലുമാസത്തോളം നീണ്ടുനിന്ന ആസൂത്രണത്തിനൊടുവില്‍ കവര്‍ച്ചയ്ക്ക് പിന്‍സീറ്റില്‍നിന്ന് നേതൃത്വം നല്‍കിയ ലത്തീഫ് ക്ലൈമാക്‌സില്‍ മാത്രമാണ് രംഗത്ത് പ്രത്യക്ഷപ്പെട്ടത്.
കാഞ്ഞങ്ങാട് രാജധാനി കവര്‍ച്ചക്കേസില്‍ ജാമ്യത്തിലിറങ്ങിയ ലത്തീഫ് അജാനൂര്‍ ഇക്ബാല്‍ ഗെയിറ്റ് പരിസരത്തെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കണ്ണൂര്‍ ജയിലില്‍ കഴിയവെ പരിചയപ്പെട്ട ഇടുക്കി സ്വദേശി രാജേഷ് മുരളിയെയും കവര്‍ച്ചയില്‍ പങ്കാളിയാക്കുകയായിരുന്നു.
കഞ്ചാവ് കേസിലാണ് ഇയാള്‍ ജയിലില്‍ എത്തിയത്. ഭിത്തി തുരക്കാന്‍ പ്രത്യേക കഴിവ് ഇയാള്‍ക്കുണ്ടെന്ന് മനസിലാക്കിയാണ് ബാങ്ക് കൊള്ളയില്‍ പങ്കാളിയാക്കിയത്. കുടക് സ്വദേശി സുലൈമാനെ വ്യാജ വിലാസത്തില്‍ ചെറുവത്തൂരില്‍ ബാങ്കിന്റെ താഴത്തെ നിലയിലെ മുറി വാടകക്ക് എടുക്കാന്‍ നിയോഗിച്ചതും ലത്തീഫായിരുന്നു. കടയുടെ ഫര്‍ണിഷിങ് ജോലിക്കെന്ന വ്യാജേനയാണ് കൊള്ളക്കാര്‍ ചെറുവത്തൂരിലെ കടയില്‍ എത്തിയിരുന്നത്. സുരക്ഷിതമായി സ്ലാബ് തുരക്കാനുള്ള സംവിധാനം ഒരുക്കി ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു കൊള്ള. ഒടുവില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയപ്പോള്‍ ജനങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ യോഗങ്ങള്‍ സംഘടിപ്പിച്ചു അനുമോദിച്ചിരുന്നു.
എന്നാല്‍ പഴുതില്ലാത്ത കുറ്റപത്രത്തിലൂടെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയപ്പോള്‍ അവരെ ഒരിക്കല്‍ കൂടി അനുമോദിക്കുകയാണ് എല്ലാവരും.


പ്രതികള്‍ക്ക്് പരമാവധി ശിക്ഷ തന്നെ നല്‍കാന്‍ കഴിഞ്ഞെന്ന് പ്രോസിക്യൂഷന്‍

കാസര്‍കോട്: ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്നും 20 കിലോ സ്വര്‍ണവും 2.95 ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷതന്നെ നല്‍കാന്‍ കഴിഞ്ഞതായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ പ്രഭാകരന്‍ പറഞ്ഞു. പ്രതികള്‍ക്കെതിരായി മൊഴി കൊടുക്കുന്നതിനായി കോട്ടയം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള സാക്ഷികളും പ്രതികളുടെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും കോടതിയില്‍ ഹാജരായ അപൂര്‍വം കേസുകളില്‍ ഒന്നാണിത്. 125 ഓളം സാക്ഷികളെ വിസ്തരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും 85 പേരെ മാത്രമാണ് വിസ്തരിക്കാനായത്.
കേസില്‍ വെറുതെ വിട്ട ഏഴാം പ്രതിയുടെ കാര്യത്തില്‍ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ ഏഴാം പ്രതിയുടെ പങ്ക് തെളിയിക്കാന്‍ വാദത്തിനായില്ല. ഗൂഡാലോചനയില്‍ മുഴുവന്‍ പ്രതികളും പങ്കെടുത്തിരുന്നു. സംഭവത്തിന് മൂന്നുമാസം മുന്‍പേ തന്നെ ബാങ്ക് കവര്‍ച്ചയ്ക്ക് സംഘം പദ്ധതിയിട്ടിരുന്നു. ജൂണ്‍മാസത്തില്‍ മലപ്പുറം കൊടുവള്ളിയിലും സംഘം കവര്‍ച്ചയ്ക്ക് ഒരുങ്ങിയിരുന്നു. എന്നാല്‍ ബാങ്കിന് സമീപം മുറി കിട്ടാത്തതിനാല്‍ ചെറുവത്തൂരിലേക്ക് മാറ്റുകയായിരുന്നു. കൊടുവള്ളിയില്‍ മുറി കിട്ടിയിരുന്നെങ്കില്‍ കോഴിക്കോട് ജില്ലാ ബാങ്കിലെ സ്വര്‍ണം നഷ്ടപ്പെട്ടേനെ.
രാഹുല്‍ എന്ന പേരില്‍ രണ്ടാം പ്രതി ലത്തിഫ് സിം കാര്‍ഡ് നേടിയിരുന്നു. മൂന്നു ദിവസം ടവറിനുകീഴിലേക്കുവന്ന ഫോണുകളെ നിരീക്ഷിച്ചാണ് പ്രതികളെ കണ്ടെത്തുന്നത്. അതിന് സൈബര്‍സെല്ലിനെ അഭിനന്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു.


പ്രതികള്‍ക്ക് ഏഴ് വകുപ്പുപ്രകാരം ശിക്ഷ

കാസര്‍കോട്: ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ചാകേസിലെ അഞ്ചു പ്രതികള്‍ക്കും ഏഴു വകുപ്പുകളിലായി ആകെ 22 വര്‍ഷം വീതം തടവുണ്ട്. എന്നാല്‍ തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നു കോടതി പറഞ്ഞു.
കവര്‍ച്ച, ഗൂഢാലോചനാ കുറ്റത്തിന് ഐ.പി.സി 380 വകുപ്പ് പ്രകാരം ഏഴുവര്‍ഷം വീതം തടവ്, ഏഴരലക്ഷം വീതം പിഴ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ്.
പകല്‍സമയം ഭവന ഭേദനം ഐ.പി.സി 454-457 വകുപ്പ് പ്രകാരം ഏഴുവര്‍ഷം വീതം തടവ്, ഏഴരലക്ഷം വീതം പിഴ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ്.
കളവ് മുതല്‍ ഒളിപ്പിച്ചുവച്ചതിനും വില്‍പന നടത്തിയതിനും ഐ.പി.സി 414 പ്രകാരം ഒരുവര്‍ഷം തടവ്, രണ്ട് ലക്ഷം രൂപവീതം പിഴ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ്.
അലമാരകുത്തിപ്പൊളിച്ചതിന് ഐ.പി.സി 454 വകുപ്പ് പ്രകാരം ഒരുവര്‍ഷം വീതം തടവ്, ഒരുലക്ഷം വീതം പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ്.
വ്യാജരേഖയില്‍ സിം കാര്‍ഡ് എടുത്തതിന് ഐ.പി.സി 468 വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവ്, രണ്ടരലക്ഷം രൂപ പിഴ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ്.
വ്യാജ രേഖ ചമക്കുക, അത് സത്യ രേഖയായി കാട്ടിയതിന് ഐ.പി.സി 461 വകുപ്പ് പ്രകാരം ഒരുവര്‍ഷം തടവ്, രണ്ടുലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ്.
തെളിവ് നശിപ്പിച്ചതിന് ഐ.പി.സി 201 പ്രകാരം രണ്ടുവര്‍ഷം തടവും രണ്ടരലക്ഷം പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago