പിണറായിയുടേത് ആറുമാസം കൊണ്ട് വെറുപ്പിച്ച സര്‍ക്കാര്‍: ശബരീനാഥ്
തളിപ്പറമ്പ്: ആറുമാസം കൊണ്ടു നല്ലതു പറയിക്കാന്‍ പറ്റിയില്ലെങ്കിലും കേരള ജനതയുടെ മുഴുവന്‍ വെറുപ്പും നേടാന്‍ പിണറായി സര്‍ക്കാറിന് സാധിച്ചെന്ന് കെ.എസ് ശബരീനാഥ് എം.എല്‍.എ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലാ സമ്മേളനം തളിപ്പറമ്പ് ഡ്രീംപാലസ് മിനി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലെത്തിക്കാനാകാത്തതാണ് ഭരണ തുടര്‍ച്ചയില്ലാതാക്കിയതെന്നും മാവോ കുരുവികളെ വെടിവച്ചു കൊന്നതു പോലെയാണ് മോദി കറന്‍സി പിന്‍വലിച്ചതെന്നും ശബരീനാഥ് കൂട്ടിച്ചേര്‍ത്തു. പി.എം പ്രേംകുമാര്‍ അധ്യക്ഷനായി. സതീശന്‍ പാച്ചേനി, പി രാഘവന്‍, ബീഫാത്തിമാ ഇബ്രാഹിം, റിജില്‍ മാക്കുറ്റി, സുധീപ് ജയിംസ്, ടി ജനാര്‍ദ്ധനന്‍, ഇ.ടി രാജീവന്‍, പി കൃഷ്ണന്‍, വി.വി ഷാജി സംസാരിച്ചു. പുതുതായി രൂപീകരിച്ച നഗരസഭകളിലെ ഒഴിവുകള്‍ നികത്തണമെന്നും ജീവനക്കാരുടെ പ്രമോഷന്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികള്‍: എന്‍.കെ ജോബിന്‍(പ്രസിഡന്റ്), പി വിശ്വന്‍, സി രമേശന്‍, കെ.ജെ ജസ്സി(വൈസ് പ്രസി.), കെ.ജെ സിബിച്ചന്‍(സെക്ര.), കെ അനീഷ് കുമാര്‍, വി.വി ഷാജി, ഇ.പി അശോകന്‍ (ജോ. സെക്ര.), സത്യന്‍ വെള്ളോത്ത് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."