വിഷന്‍ ട്വന്റി-20: അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടോദ്ഘാടനം നാളെ
പാപ്പിനിശ്ശേരി: അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് കെ.എം ഷാജി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് നിര്‍വഹിക്കും. ഇ.പി ജയരാജന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.പി ഷാജിര്‍, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന് തുടങ്ങിയവര്‍ സംബന്ധിക്കും. 1924 ല്‍ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂളിനെ 2020 ഓടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള വിഷന്‍ ട്വന്റി-20 പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. കെ.എം ഷാജി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു ഒരുകോടി രൂപ അനുവദിച്ച് എട്ടുമാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ എല്‍.വി മുഹമ്മദ്, ടി അജയന്, കെ.പി.വി സതീഷ് കുമാര്‍, കെ.സി മഹേഷ്, പി.വി രാധാകൃഷ്ണന്, എം മോഹനന്, ഹാഷിം കാട്ടാമ്പള്ളി, പി.കെ വിജിത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."