ജലശുദ്ധീകരണ പ്ലാന്റില്‍ വാതകം ചോര്‍ന്നു; പരിസരവാസികള്‍ക്ക് ശ്വാസതടസം
മഞ്ചേരി: വാട്ടര്‍ അതോറിറ്റിയുടെ ആനക്കയം പെരിമ്പലം റോഡില്‍ പ്രവര്‍ത്തിക്കുന്ന ജലശുദ്ധീകരണ പ്ലാന്റില്‍ ക്ലോറിന്‍ വാതകം ചോര്‍ന്നു. ഇതുമൂലം പരിസരവാസികള്‍ക്കു ശക്തമായ ശ്വാസതടസം അനുഭവപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് പ്ലാന്റിന്റെ മെയിന്‍ ടാങ്കിലേക്കു പോകുന്ന പൈപ്പില്‍ ചോര്‍ച്ച അനുഭവപ്പെട്ടത്.
ചോര്‍ച്ച തുടങ്ങിയ ഉടനെ പ്ലാന്റിലെ ജീവനക്കാര്‍ പുറത്തേക്കോടി. തുടര്‍ന്നു മഞ്ചേരി അഗ്‌നിശമനസേന ഞൊടിയിടയില്‍ സ്ഥലത്തെത്തി. ക്ലോറിന്‍വാതകം ശക്തമായി പ്രവഹിച്ചതിനാല്‍ പരിസരത്തുള്ളവരില്‍ ശക്തമായ ശ്വാസതടസം അനുഭവപ്പെട്ടതായി അഗ്‌നിശമനസേനാംഗങ്ങള്‍ പറഞ്ഞു. പൈപ്പിലെ ശക്തമായ പ്രഷറിനെ തുടര്‍ന്നു വെള്ളത്തിന്റെ അളവു കണക്കാക്കുന്ന ക്ലോറിന്‍ സിലിണ്ടര്‍ ടെസ്റ്റിങ് ട്യൂബ് പൊട്ടിയതാണ് വാതക ചോര്‍ച്ചയ്ക്കു കാരണമായതെന്ന് പ്ലാന്റിലെ ഉദ്യോഗസ്ഥന്‍ മുഹമ്മദ് സ്വാലിഹ് പറഞ്ഞു.
മഞ്ചേരി അഗ്‌നിശമനസേന അംഗങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച മാസ്‌ക്ക് ഉപയോഗിച്ചു വളരെ പെട്ടന്നു വാള്‍വ് അടച്ചതിനെ തുടര്‍ന്നാണ് ചോര്‍ച്ചയ്ക്കു ശമനമായത്. ചോര്‍ച്ച അടക്കുന്നതിനിടെ അഗ്‌നിശമനസേനയിലെ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ശ്വാസതടസം അനുഭവപ്പെട്ടു. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നല്‍കി. അഗ്‌നിശമന സേനയിലെ അസിസ്റ്റന്റ് ഓഫിസര്‍ പി.ടി ഉമ്മറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സേനാംഗങ്ങളായ ഇ.എം അബ്ദുറഫീഖ്, കെ. മുഹമ്മദ്കുട്ടി, സി. വിവിന്‍, സതീഷ് പി. ചെറിയാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."