ശമ്പളം നല്‍കാന്‍ വഴിയറിയാതെ സ്ഥാപനങ്ങള്‍
മണ്ണാര്‍ക്കാട്: കറന്‍സി നിയന്ത്രണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ വേതനം മുടങ്ങുന്നത് സംഘടിത അസംഘടിത തൊഴില്‍ മേഖലകളില്‍ തൊഴില്‍ സ്തംഭനത്തിനിടയാക്കുമെന്ന ആശങ്ക ഉയരുന്നു. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുളള നിയന്ത്രണമാണ് സ്വകാര്യ മേഖലയിലെ മാസ ശമ്പള വിതരണമുള്‍പ്പെടെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയുയര്‍ന്നിരിക്കുന്നത്.
ബാങ്കുകളില്‍ നിന്ന് കറന്റ് അക്കൗണ്ടില്‍ നിന്നും പ്രതിവാരം 50,000 രൂപമാത്രമാണ് പിന്‍വലിക്കാന്‍ കഴിയുന്നത്. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട വ്യവസായ യൂനിറ്റുകളും ആസ്പത്രികളും ഉള്‍പ്പെടെ സ്ഥാപനങ്ങളില്‍ ശമ്പള വിതരണം പ്രതിസന്ധിയിലാവും. ബാങ്കുകളിലെ പണ ലഭ്യത കുറവും മൂലം ബാങ്കു വഴി ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിയന്ത്രണം നീക്കുന്നത് വരെ ശമ്പളം പണമായി നല്‍കണമെന്നാവശ്യം ഉയര്‍ത്തിയിട്ടുണ്ട്. ചെറുകിട വ്യാപാര സ്ഥാപനങ്ങളിലുള്‍പ്പെടെ പണം പിന്‍വലിക്കാന്‍ കഴിയാത്തത് വേതന വിതരണത്തെ ബാധിക്കും.
കറന്‍സി നിയന്ത്രണം മൂലം മാസ വേതനം പറ്റി ജോലി ചെയ്യുന്നവര്‍ക്ക് സാധാരണ ലഭിക്കാറുളള ശമ്പള മുന്‍കൂര്‍ ഉള്‍പ്പെടെ നല്‍കാന്‍ സ്ഥാപനങ്ങള്‍ക്കായിട്ടില്ല. സ്വകാര്യ സ്‌കൂളുകളടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മക്കളുളള രക്ഷിതാക്കള്‍ ഫീസടക്കാന്‍ കഴിയാതെ നെട്ടോട്ടമോടുകയാണ്. പുതിയ സഹചര്യത്തില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ക്രയവിക്രയം തടസപ്പെടുന്നത് മൂലം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നത് ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒരാഴ്ചകൂടി കഴിഞ്ഞാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നുളളത് സ്ഥാപനങ്ങളേയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."