ബാലപീഡനം: റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ പോക്‌സോ പ്രകാരം തടവും ശിക്ഷയും
പാലക്കാട്: ഒരുകുട്ടി ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താതിരുന്നാല്‍ പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫെന്‍സെസ് ) നിയമപ്രകാരം ആറു മാസത്തില്‍ താഴെ തടവ് ശിക്ഷ വിധിക്കാന്‍ നിയമം അനുശാസിക്കുന്നതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കെ. ആനന്ദന്‍ വ്യക്തമാക്കി.
രക്ഷിതാക്കള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, പൊലിസുകാര്‍, ശിശുക്ഷേമവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം നിയമം ബാധകമാണ്.
ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഓരോ വ്യക്തിയും നിര്‍വഹിക്കേണ്ട ചുമതലകള്‍ സംബന്ധിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പ്രതിപാദിച്ചു. ബാലപീഡനവുമായി ബന്ധപ്പെട്ടുളള ഇത്തരം സാമൂഹികപ്രശ്‌നങ്ങളില്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സെമിനാറില്‍ വിഷയമവതരിപ്പിച്ച അതത് ജില്ല മേധാവികള്‍ ഓര്‍മപ്പെടുത്തി.
കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതിനുളള നിയമസംവിധാനങ്ങള്‍ അനിവാര്യമാണ്. കുട്ടികളുമായി ബന്ധപ്പെട്ട കേസികളില്‍ പേരോ ഫോട്ടോയൊ തിരിച്ചറിയുന്ന തരത്തിലുളള മറ്റേതെങ്കിലും പരാമര്‍ശമോ റിപ്പോര്‍ട്ട് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുളളതിനാല്‍ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."