തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍
അണ്ടത്തോട് : തെരുവ് നായക്കളാല്‍ പൊറുതി മുട്ടി ജനങ്ങള്‍. തങ്ങള്‍പടി, കെട്ടുങ്ങല്‍, നാക്കോല, പെരിയമ്പലം, ചെറായി ഭാഗങ്ങളിലെ ജന സഞ്ചാരമേഖലകളിലാണ് തെരുവ് നായ്ക്കളുടെ വിളയാട്ടം. ഈ മേഖലയില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. രാപകല്‍ വ്യതിയാസമില്ലാതെ അലഞ്ഞു തിരിയുന്ന നായകള്‍ സ്‌കൂളിലും മദ്രങയിലും പോകുന്ന വിദ്യാര്‍ഥികളെ അക്രമിക്കുന്നതായു പരാതിയുണ്ട്. ഈ പ്രദേശങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ ഉപദ്രവിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ് ആള്‍ താമസമില്ലാത്ത വീടുകളുടെ മുന്‍ വശങ്ങളിലും കനോലികനാലിന്റെ ഓരങ്ങളിലുമാണ് നായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്. കനാലിലൂടെ പോകുന്ന അറവുമാലിന്യങ്ങള്‍ നായ്ക്കള്‍ കടിച്ചെടുത്തു വീടുകളുടെ മുമ്പിലും വഴിയോരങ്ങളിലും ശുദ്ധ ജലങ്ങളിലും കൊണ്ടിടുന്നത് ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.ചിലയിടങ്ങളില്‍ തെരുവ് നായ്ക്കള്‍ കുഞ്ഞുങ്ങളോടൊപ്പം തമ്പടിക്കുന്നതിനാല്‍ അതിലൂടെ കടന്നു പോകുന്ന യാത്രക്കാരെ ആക്രമിക്കാന്‍ ചെല്ലുന്നതായും. പുലര്‍ച്ചെ കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികളെ കടലോരങ്ങളിലെ കാറ്റാടി മരങ്ങളുടെയും രാമച്ച പാടങ്ങളുടെയും ഇടയില്‍ നിന്നും ആക്രമിക്കാന്‍ ഓടിയെത്തുന്നതായും പറയുന്നു. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഈ മേഖലയിലെ തെരുവ് നായ ശല്യത്തിന് അറുതി വരുത്താന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."