ജില്ലയില്‍ കണ്ണൂര്‍ മോഡല്‍ ഗ്രീന്‍ പ്രോട്ടോകോള്‍: കലക്ടര്‍
ചാവക്കാട്: ജില്ലയില്‍ കണ്ണൂര്‍ മോഡല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുമെന്ന് കലക്ടര്‍ എ കൗശികന് പറഞ്ഞു. ചാവക്കാട് നഗരസഭയുടെ ''ചന്തമുള്ള ചാവക്കാട്'' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 60 ശുചിത്വബോധവത്കരണ ക്ലാസ്സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ നഗരസഭയാകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചാവക്കാട് നഗരസഭയുടെ നടപടികള്‍ ശ്ലാഘനീയമാണ്. ശുചിത്വം ഉറപ്പുവരുത്തുന്നതിലൂടെ നാടിനോടുള്ള പൗരന്റെ കടപ്പാട് നിറവേറ്റപ്പെടുകയാണെന്നും കലക്ടര്‍ പറഞ്ഞു.നഗരസഭ ചെയര്മാന് എന്‍.കെ അക്ബര്‍ അധ്യക്ഷനായി.
ശുചിത്വമിഷന് അസി.കോര്‍ഡിനേറ്റര്‍ അമല്‍ ബോധവത്കരണ ക്ലാസ് എടുത്തു. നഗരസഭ വൈസ് ചെയര്പേഴ്സന് മഞ്ജുഷ സുരേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എ.എ മഹേന്ദ്രന്, എം.ബി രാജലക്ഷ്മി,സഫൂറ ബക്കര്‍, എ.സി ആനന്ദന്, കെ.എച്ച് സലാം, പ്രതിപക്ഷ നേതാവ് കെ.കെ കാര്‍ത്ത്യായനി,നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."