HOME
DETAILS

വലക്കാവ് ക്വാറി-ക്രഷറുകളുടെ പട്ടയം; കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്് ഉപരോധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു

  
backup
November 24 2016 | 06:11 AM

%e0%b4%b5%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3

തൃശൂര്‍: വലക്കാവ് ക്വാറി-ക്രഷറുകളുടെ പട്ടയം റദ്ദാക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്് മലയോരസംരക്ഷണ സമിതി അംഗങ്ങള്‍ സ്വരാജ്‌റൗഡില്‍ നടത്തിയ ഉപരോധസമരം സംഘര്‍ഷത്തില്‍ കലാശിച്ചു. മൂന്ന് ക്രഷറുകളുടെയും ആറു ക്വാറികളുടെയും പട്ടയം റദ്ദ്് ചെയ്യന്‍ തൃശൂര്‍ തഹസില്‍ദാര്‍ മുഹമ്മദ് ഷെരീഫ് തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരക്കാര്‍ സ്വരാജ്‌റൗഡ് ഉപരോധിച്ചത്. സമരത്തില്‍ പങ്കെടുക്കാനെത്തിയ പുരുഷന്‍മാരെ തുടക്കത്തില്‍ തന്നെ പൊലിസ് ലാത്തിച്ചാര്‍ജ്് നടത്തി തുരത്തിയോടിച്ചു. ലാത്തിചാര്‍ജില്‍ മലയോരസമര സമിതി പ്രവര്‍ത്തകരായ നാലുപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ സമരസമിതി അംഗങ്ങളായ ശരണ്‍ജിത്ത്്(24), മോഹനന്‍ (55), സിജോ(24)എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് നടത്തറ പഞ്ചായത്തില്‍ മലയോരസമര സമതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
പുരുഷന്മാരെ ലാത്തിചാര്‍ജ് നടത്തി ഓടിച്ചെങ്കിലും തുടര്‍ന്നും റോഡിന് മധ്യത്തില്‍ നിലയുറപ്പിച്ച സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന സംഘത്തെ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ശ്രമിച്ചത് ബഹളത്തിന് ഇടയാക്കി.വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പട്ടയം റദ്ദാക്കാത്ത തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്യമെന്നും സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സമരക്കാര്‍ മുദ്രാവാക്യം മുഴക്കി.കലക്ടര്‍ അന്ത്യശാസനം നല്‍കിയിട്ടും ക്വാറികളുടെ പട്ടയം റദ്ദ് ചെയ്യന്‍ തഹസില്‍ദാര്‍ തയാറായില്ലന്നെ്് സമരസമിതി ആരോപിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയറുടെ റിപ്പോര്‍ട്ടു പ്രകാരം വലക്കാവിലെ സെന്റ് ജോസഫ് ക്രഷര്‍ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ല പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തി സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി കലക്ടര്‍ എ.കൗശികന്‍ റദ്ദ്് ചെയ്തിരുന്നു.എന്നാല്‍ വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെയും ക്രഷറുകളുടെയും പട്ടയം റദ്ദ് ചെയ്യതത് തഹസില്‍ദ്ദാരാണ്.കലക്ടറുടെ ഉത്തരവ് ലംഘിച്ച് തഹസില്‍ദാര്‍ ക്വാറിയുടമകള്‍ക്ക്് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്ന്്് സമരസമിതി പറഞ്ഞു. ഈമാസം 26 ന് വിരമിക്കുന്ന തഹസില്‍ദ്ദാര്‍ നിലവില്‍ ഓഫീസില്‍ ഹാജരാകാറില്ല. ഈ സാഹചര്യമാണ് സമരം തഹസില്‍ദാര്‍ ഓഫീസില്‍ നിന്നും റോഡിലേക്കെത്താന്‍ കാരണം.വിരമിക്കാന്‍ അധിക ദിവസമില്ലന്നെ കാരണം പറഞ്ഞ് തഹസില്‍ദാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ക്കു മുതിരുന്നില്ലന്നെ് സമരസമിതി ചെയര്‍മാന്‍ ജോബി കൈപ്പാങ്ങല്‍ പറഞ്ഞു.സെല്‍ബി,ഓമന,സൗമ്യ,പ്രീതി,ബിന്ദു,മിനിഗോപി എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. തുടര്‍ന്ന് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് ഈസ്റ്റ്‌പൊലിസ് സ്‌റ്റേഷനിലേക്ക് ഉപരോധക്കാര്‍ മാര്‍ച്ച് നടത്തി.
പ്രതിഷേധിച്ചു
തൃശൂര്‍: വലക്കാവ് ക്വാറി - ക്രഷര്‍ വിഷയത്തില്‍ കലക്ടറുടെ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത മലയോര സമിതി പ്രവര്‍ത്തകരെ പ്രകോപനമില്ലാതെ ലാത്തിചാര്‍ജ് ചെയ്ത പൊലിസ് നടപടിയില്‍ സി.പി.ഐ.എം.എല്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. മന്ത്രിതല ഒത്തുതീര്‍പ്പുകളും കോടതിവിധിയും കലക്ടറുടെ ഉത്തരവും സമരസമിതി നിലപാടുകളെ ശരിവെക്കുന്നതാണ്.
എന്നിട്ടുമ ഉത്തരവ് നടപ്പാക്കാന്‍ തയാറാകാത്ത തഹിസില്‍ദാറുടെ നലപാടില്‍ ദുരൂഹതയൂണ്ടെന്ന് കമ്മിറ്റി വിലയിരുത്തി.സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ജില്ലാകമ്മിറ്റി മുന്നറിയിപ്പ് നല്‍കി.എം.വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാസെക്രട്ടറി കെ.വി പുരുഷോത്തമന്‍,കെ.ശിവരാമന്‍,ജയന്‍ കോനിക്കര തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago