ഗാന്ധിഭവനു മനുഷ്യാവകാശ കമ്മിഷന്റെ പിന്തുണ: ജസ്റ്റിസ് സിറിയക് ജോസഫ്
പത്തനാപുരം: ആയിരത്തിലേറെ അശരണരുടെ കരുണാലയമായ ഗാന്ധിഭവന് മനുഷ്യാവകാശ കമ്മീഷന്റെ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിങ് ചെയര്‍പേഴ്സണും മുന്‍ സുപ്രീം കോടതി ജഡ്ജുമായ ജസ്റ്റിസ് സിറിയക് ജോസഫ്.
ഗാന്ധിഭവനില്‍ ദൈവീക സേവനം നടന്നു കാണുന്നതില്‍ സന്തോഷമുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ജീവിതത്തില്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നവരാണ് ഇവിടെ എത്തിപ്പെട്ടവരെന്ന് അറിയുമ്പോള്‍ പ്രയാസവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് സ്വാഗതം പറഞ്ഞു. വൈസ് ചെയര്മാന് പി.എസ്. അമല്‍ രാജ്, നടന് ടി.പി. മാധവന്, അസി. സെക്രട്ടറി ജി. ഭുവനചന്ദ്രന്, സി.ജി.എം വിജയന് ആമ്പാടി, ട്രസ്റ്റ് അംഗം പ്രസന്ന സോമരാജന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കോട്ടയം പ്രസ്സ് ക്ലബ്ബിലെ നിര്‍ധനയായ ഫോട്ടോ ജേര്‍ണലിസം വിദ്യാര്‍ഥിനി ഷിനി മോള് ഷാജിക്ക് ഗാന്ധിഭവന് സഹായമായി നല്കുന്ന കാമറ ജസ്റ്റിസ് സിറിയക് ജോസഫ്, ഷിനി മോള്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."