HOME
DETAILS
MAL
പൊലിസിനെ തല്ലുമെന്നു പ്രസംഗിച്ച എ.എന്‍ ഷംസീറിനു മൂന്നുമാസം തടവ്
backup
November 24 2016 | 18:11 PM
കണ്ണൂര്‍: പൊലിസിനെ തല്ലുമെന്നു പ്രസംഗിച്ച കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് മൂന്നുമാസം തടവുശിക്ഷ.
എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലിസ് മര്‍ദിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ 2012ല്‍ നടത്തിയ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവെ പൊലിസിനെതിരേ പ്രസംഗിച്ചുവെന്ന കേസിലാണു ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) ആന്റണി മൂന്നുമാസം തടവിനു ശിക്ഷിച്ചത്. 'ഞങ്ങളെ തല്ലിയാല്‍ തല്ലുന്ന പൊലിസുകാരെ ഒറ്റയ്ക്കു കിട്ടിയാല്‍ തിരിച്ചുതല്ലുമെന്നായിരുന്നു' ഷംസീറിന്റെ പ്രസംഗം. ഐ.പി.സി 117 ഇ പ്രകാരം ടൗണ്‍ പൊലിസാണു കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പ്രശാന്തന്, റിഗേഷ്, ഷിബിന്‍രാജ് എന്നിവരെ 20 ദിവസം തടവിനും ശിക്ഷിച്ചു. ഇന്നലെ ഹാജരായ ഷംസീറിനു കോടതി ജാമ്യം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."