ഹോപ്‌സ് പ്ലാന്റേഷന്‍ ഭൂമി ഇടപാട്: ഉമ്മന്‍ചാണ്ടിയേയും അടൂര്‍ പ്രകാശിനേയും കുറ്റവിമുക്തനാക്കി
മൂവാറ്റുപുഴ: ഹോപ്‌സ് പ്ലാന്റേഷന്‍ ഭൂമി ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനേയും കുറ്റവിമുക്തനാക്കി വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എന്നാല്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തക്കെതിരേ ഗുരുതര ആരോപണങ്ങളാണു റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ സര്‍ക്കാരിന് 2.4 കോടിയുടെ നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂനിറ്റ് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ നവംബര്‍ 30നു കോടതി വിശദമായ വാദം കേള്‍ക്കും. കൊച്ചി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയിലാണു വ്യാഴാഴ്ച വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്ലാന്റേഷന്‍ എം.ഡിമാരുടെ സ്വാധീനത്തില്‍പ്പെട്ട് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍പെട്ട ഏലപ്പാറ, പീരുമേട് വില്ലേജുകളിലെ 1000 ഏക്കര്‍ മിച്ചഭൂമിയില്‍ നിന്ന് 708.42 ഏക്കര്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു നല്കി പതിച്ചു നല്‍കുകയും ഇതിനോടു ചേര്‍ന്നുള്ള 125 ഏക്കറോളം മിച്ച ഭൂമി നിയമ വിരുദ്ധമായി രേഖകളില്ലാതെ കൈവശം വയ്ക്കാന്‍ അനുമതി നല്കുകയും ചെയ്തു എന്നാണു കേസ്. എന്നാല്‍ ഭൂമി വിട്ടുനല്‍കാന്‍ 2016 ഫെബ്രുവരി 17ലെ കാബിനറ്റില്‍ തീരുമാനമെടുത്തെങ്കിലും ഹൈക്കോടതി ഇത് റദ്ദ് ചെയ്തതോടെ ഏപ്രില്‍ 16 നു തീരുമാനം സര്‍ക്കാരിനു പിന്‍വലിക്കേണ്ടി വന്നു. ഇതിനാല്‍ സര്‍ക്കാരിന് പ്രത്യേകിച്ച് നഷ്ടമൊന്നും ഉണ്ടായില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
വിധിന്യായങ്ങളില്‍ പകര്‍പ്പവകാശമില്ല: വിധിയെ സ്വാഗതം ചെയ്തു
കൊച്ചി: സുപ്രീം കോടതിയുടെ വിധിന്യായങ്ങളില്‍ ആര്‍ക്കും പകര്‍പ്പവകാശമില്ലെന്ന സുപ്രീം കോടതി വിധിയെ സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധികള്‍ പുസ്തകരൂപത്തിലാക്കി വില്ക്കുന്ന പ്രസാധകര്‍ക്ക് എഡിറ്റിങ്, പബ്ലിഷിംഗ് എന്നിവയുടെ പേരില്‍ കോപ്പിറൈറ്റ് അവകാശം ഉന്നയിക്കാനാകില്ലെന്നു ജസ്റ്റീസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റീസ് എന്‍.വി. രമണ എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."