HOME
DETAILS
MAL
രാമഭദ്രന് വധക്കേസ്: പ്രതികള്‍ക്ക് ജാമ്യമില്ല
backup
November 24 2016 | 18:11 PM
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് അഞ്ചല്‍ രാമഭദ്രന് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത സി.പി.എം നേതാക്കളായ മൂന്നുപേരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍, മന്ത്രി മേഴ്സികുട്ടിയമ്മയുടെ കുണ്ടറയിലെ ഓഫിസിന്റെ ചുമതല വഹിക്കുന്ന പേഴ്സനല്‍ സ്റ്റാഫ് അംഗം എ.ജെ മാക്സണ്‍, ഡി.വൈ.എഫ്.ഐ നേതാവ് റിയാസ് എന്നിവരുടെ ജാമ്യാപേക്ഷയാണു കോടതി തള്ളിയത്.
കൊലപാതകം ആസൂത്രിതമായിരുന്നുവെന്നു മൂന്നാംപ്രതിയായ അഫ്സല് നേരത്തെ ക്രൈംബ്രാഞ്ചിനു രഹസ്യമൊഴി നല്‍കിയിരുന്നു. ഡി.വൈ.എഫ്.ഐ അനുഭാവിയായ ഗിരീഷിനെ മര്‍ദിച്ചവരെ ജാമ്യത്തിലിറക്കിയതിന്റെ പ്രതികാരമായാണു രാമഭദ്രനെ കൊലപ്പെടുത്തിയതെന്നായിരുന്നു അഫ്സലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് സി.ബി.ഐക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."