HOME
DETAILS
MAL
സി.പി.എം മന്ത്രിമാര്‍ രണ്ടുമാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണം
backup
November 24 2016 | 18:11 PM
തിരുവനന്തപുരം: സി.പി.എം മന്ത്രിമാര്‍ അവരവരുടെ വകുപ്പുകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് രണ്ടുമാസം കൂടുമ്പോള്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിന് എഴുതി നല്‍കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. വന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനു മുന്‍പ് പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും യോഗത്തില്‍ മന്ത്രിമാര്‍ക്കു നിര്‍ദേശം നല്കി. അതേസമയം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന വിവാദ വിഷയങ്ങള്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ചയ്ക്കെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."