കുന്നൂര് സിംസ് പാര്‍ക്കില്‍ ഇന്നുമുതല്‍ പഴവര്‍ഗ മേളയൊരുങ്ങുന്നു
ഗൂഡല്ലൂര്‍: കുന്നൂര് സിംസ് പാര്‍ക്കില്‍ ഇന്ന് മുതല്‍ പഴവര്‍ഗങ്ങളുടെ മേള നടക്കും. 58ാമത് പഴവര്‍ഗ മേളയാണ് കൃഷിവകുപ്പ്, ടൂറിസംവകുപ്പ്, ജില്ലാഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്നത്.
രാവിലെ 10.30ന് ജില്ലാ കലക്ടര്‍ പി ശങ്കര്‍ മേള ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേള നാളെ സമാപിക്കും. ഊട്ടി പുഷ്പ മഹോത്സവത്തോട് അനുബന്ധിച്ചാണ് പഴവര്‍ഗമേള നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഈ വര്‍ഷം വസന്തോത്സവം വെട്ടിചുരുക്കിയിരുന്നു.
ഊട്ടി റോസ് ഗാര്‍ഡനിലെ പനിനീര് മേള, ബോട്ട് ഹൗസിലെ ബോട്ട് സവാരി മത്സരം, കോത്തഗിരി നെഹ്റു പാര്‍ക്കിലെ പച്ചക്കറി മേള, ഗൂഡല്ലൂരിലെ സുഗന്ധവ്യജ്ഞന പ്രദര്‍ശന മേള തുടങ്ങിയവ ഇത്തവണ മാറ്റിവെക്കുകയായിരുന്നു.
പ്രസിദ്ധമായ പുഷ്പമഹോത്സവം ഈമാസം 27, 28, 29 തിയതികളില്‍ ഊട്ടി സസ്യോദ്യാനത്തില്‍ നടക്കും. പഴ വര്ഗമേളക്കായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധതരം പഴങ്ങള്‍ എത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."