HOME
DETAILS

പാര്‍ലമെന്റ് സ്തംഭനം തുടരുന്നു

  
backup
November 24 2016 | 18:11 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f

ന്യൂഡല്‍ഹി: നോട്ട് വിഷയത്തില്‍ എട്ടാം ദിവസവും പാര്‍ലമെന്റ് ബഹളംമൂലം സ്തംഭിച്ചു. ഇന്നലെ ലോക്‌സഭ ചേര്‍ന്നയുടന്‍ തന്നെ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചു. സഭാ നടപടികള്‍ നിര്‍ത്തിവച്ച് നോട്ട് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതിനിടെ സമാജ് വാദി പാര്‍ട്ടിയുടെ അക്ഷയ് യാദവ് കടലാസ് കീറി സ്പീക്കര്‍ സുമിത്രമഹാജന്റെ മുന്നിലേക്കെറിഞ്ഞു. ഇതോടെ സഭ 12 മണി വരെ പിരിഞ്ഞു. വീണ്ടും ചേര്‍ന്നപ്പോള്‍ അക്ഷയ് യാദവിന്റെ പ്രവര്‍ത്തിയെ സ്പീക്കര്‍ വിമര്‍ശിച്ചു. സഭയുടെ അന്തസിനു ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ താക്കീത് നല്‍കി. അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതിനെതുടര്‍ന്നു വീണ്ടും ബഹളമായി. ഇതോടെ സഭ ഇന്നലത്തേക്കു പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.


രാജ്യസഭ ചേര്‍ന്നയുടന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. എന്നാല്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇതിനെ എതിര്‍ത്തു. ചര്‍ച്ച തുടങ്ങാമെന്നും അതിന്റെ ഭാഗമായി മാത്രം മന്‍മോഹനും സംസാരിക്കാമെന്നും അല്ലാതെ പ്രതിപക്ഷത്തിനു മാത്രമായി പ്രത്യേക അവസരം നല്‍കാനാകില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു. പിന്നീട് ചോദ്യോത്തര വേളയ്ക്കായി സഭ ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സഭയിലെത്തി. ഇതോടെ ചോദ്യോത്തര വേള നിര്‍ത്തി നോട്ട് വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കു തയാറാണെന്നും പ്രധാനമന്ത്രി വിഷയത്തിലിടപെട്ടു സംസാരിക്കുമെന്നും ജയ്റ്റ്‌ലിയും ഉറപ്പുനല്‍കി. തുടര്‍ന്നാണ് മന്‍മോഹന്‍ സിങ് സംസാരിക്കാന്‍ തുടങ്ങിയത്.


മന്‍മോഹന്‍ സിങ്ങിനു പിന്നാലെ സംസാരിച്ച എസ്.പി നേതാവ് നരേഷ് അഗര്‍വാളും തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയനും തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ടു. ഇതിനെതിരേ ഉയരുന്ന ശബ്ദം പ്രതിപക്ഷ പാര്‍ട്ടികളുടേത് മാത്രമല്ലെന്നും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികാരമാണെന്നും ഒബ്രിയന്‍ പറഞ്ഞു. ഉച്ചയ്ക്കു സഭ പിരിയുന്നതിനു മുമ്പായി പ്രധാനമന്ത്രി ചര്‍ച്ചയിലുടനീളം പങ്കെടുത്ത് സഭയിലിരിക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. 90 ശതമാനം ആളുകള്‍ സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നു എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ 90 ശതമാനം ആളുകള്‍ ഇപ്പോഴും വരിയില്‍ നില്‍ക്കുകയാണെന്നു മായാവതി ആരോപിച്ചു.
പ്രധാനമന്ത്രി സംസാരിക്കുമെന്ന് ജെയ്റ്റ്‌ലി അറിയിച്ചിരുന്നുവെങ്കിലും ഉച്ചയ്ക്കു ശേഷം മോദി വരാതിരുന്നതു പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പ്രധാനമന്ത്രി ഒരു മണിക്കൂറോളം ഇവിടെയുണ്ടായിരുന്നു. എന്നാല്‍ചര്‍ച്ചയിലുടനീളം സഭയിലിരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാനാകില്ലെന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രധാനമന്ത്രി ചര്‍ച്ചയ്ക്കിരിക്കാതെ സഭാനടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ മൂന്നു മണിവരെ പിരിഞ്ഞു. തുടര്‍ന്ന് ചേര്‍ന്നപ്പോഴും ബഹളം രൂക്ഷമായതിനാല്‍ ഇന്നത്തേക്കു പിരിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago