HOME
DETAILS

ജില്ലാ പഞ്ചായത്തിന്റെ മാതൃകാപദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പാര

  
backup
November 25 2016 | 03:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%be

 

മലപ്പുറം: മലപ്പുറം ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച ഒട്ടനവധി മാതൃകാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചു. വിവിധ പദ്ധതികള്‍ നിര്‍ദേശിക്കുന്നതിനായി രൂപീകരിച്ച വര്‍ക്കിങ് ഗ്രൂപ്പുകള്‍ ശുപാര്‍ശ ചെയ്ത മാതൃകാ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. സ്റ്റാന്‍ഡിങ് കമ്മറ്റികളും ഭരണ സമിതിയും അംഗീകരിച്ചു പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന്റെ പ്രത്യേക അനുമതിയോടുകൂടി നടപ്പിലാക്കാമെന്ന രീതിയില്‍ ഡി.പി.സി മുന്‍പാകെ ശുപാര്‍ശ ചെയ്ത പദ്ധതികളാണിവ.
സംസ്ഥാനതലത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനായ കോഡിനേഷന്‍ കമ്മിറ്റിയാണ് പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ചത്. തണല്‍ക്കൂട്ട്, തേജസ്വിനി, സമതാളം, ഹൈസ്‌കൂളുകളില്‍ ഗ്രോബാഗ് പച്ചക്കറി കൃഷി, കാര്‍ഷിക ഉല്‍പന്ന വിപണന കേന്ദ്രത്തിന് അടിസ്ഥാന സൗകര്യങ്ങള്‍, പ്രതീക്ഷ ഡേ കെയര്‍ സെന്ററിനു വാഹനം, കോംപ്രഹന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഡേ കെയര്‍ സെന്ററുകള്‍ക്കു വാഹനം എന്നിവയാണ് അനുമതി നിഷേധിച്ച പദ്ധതികള്‍.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 100 വീതം കുട്ടികളെ അംഗങ്ങളാക്കി വിവിധ സാമൂഹ്യക്ഷേമ- ജീവകാരുണ്യ-സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്ന ഏറ്റവുംശ്രദ്ധേയമായ പദ്ധതിയായിരുന്നു തണല്‍ക്കൂട്ട്. ലഹരിക്കെതിരേ വിദ്യാര്‍ഥികളെ അണിനിരത്തുന്നതിനു സിനിമാ നടന്‍ മമ്മൂട്ടി ബ്രാന്‍ഡ് അബാസിഡറായി മുന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ക്ലീന്‍ കാംപസ്-സേഫ് കാംപസ് എന്ന പദ്ധതി ജില്ലയില്‍ വിജയകരമായി നടപ്പിലാക്കിയതു തണല്‍ക്കൂട്ടിലൂടെയാണ്. കുട്ടികളെ ഉപയോഗിച്ചു സാമൂഹ്യ രക്തദാന ക്യാംപുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ രക്തദാനം ചെയ്ത സന്നദ്ധസംഘടനയ്ക്കുള്ള അവാര്‍ഡ് തണല്‍ക്കൂട്ടിനായിരുന്നു.
മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കു ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ കൗണ്‍സിലിങ് അടക്കമുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചു തയാറാക്കിയ സമതാളം, കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യപരവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദ വിധിയിലൂടെ പരിഹാരം കാണുന്നതിനും തയാറാക്കിയ തേജസ്വിനി എന്നിവയ്ക്കും അനുമതി നിഷേധിച്ചു. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന 18 വയസിനു താഴെയുള്ള കുട്ടികള്‍ക്കായി ജില്ലാ പഞ്ചായത്ത് രണ്ടു വര്‍ഷം മുന്‍പ് ആംഭിച്ച പ്രതീക്ഷ എന്ന പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഡേ കെയര്‍ സെന്ററിലേക്കു വാഹനം വാങ്ങിനല്‍കല്‍, മാനസിക രേഗികള്‍ക്കായി നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി കോംപ്രഹന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ രണ്ടു ഡേ കെയര്‍ സെന്ററുകള്‍ക്കു രോഗികളെ കൊണ്ടുവരുന്നതിനു വാഹനം വാങ്ങിനല്‍കല്‍ എന്നീ പ്രൊജക്ടുകള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.
കൃഷി വകുപ്പിന്റെ സഹായത്തോടെയും അംഗീകാരത്തോടെയും കുറുവ പഞ്ചായത്തിലെ പടപ്പറമ്പില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക-സംഭരണ-വിപണന കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും വാഹനം വാങ്ങിനല്‍കുന്ന പദ്ധതിയും നിരാകരിച്ചവയില്‍പ്പെടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago