ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ആശ്വാസമായി ജനകീയം ജീപ്പുകള്‍ വ്യാപകമാകുന്നു
കുറ്റ്യാടി: യാത്രാക്ലേശം രൂക്ഷമായ മലയോര മേഖലയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ജാനകിയം ജീപ്പുകള്‍ വ്യാപകമാവുന്നു. നാട്ടിന്‍പ്രദേങ്ങളിലെ ജനങ്ങളുടെ കൂട്ടായ്മയില്‍ രൂപപ്പെടുന്ന ഇത്തരം ജീപ്പുകള്‍ മറ്റു വാഹനങ്ങള്‍ പോകാന്‍ മടിക്കുന്ന ദുര്‍ഘടമായ പ്രദേശങ്ങളിലൂടെയാണ് സര്‍വിസ് നടത്തുന്നത്. നിശ്ചിത റൂട്ടുകളിലൂടെ അര മണിക്കൂര്‍ ഇടവിട്ട് സര്‍വിസ് നടത്തുന്ന ഇവയുടെ സമയ നിഷ്ഠ ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമാണ്. കായക്കൊടി പഞ്ചായത്തിലെ ചേറ്റുവാഴല്‍, നെല്ലിലായി, നരിപ്പറ്റയിലെ തിനൂര്‍, മുള്ളമ്പത്ത്, കുമ്പളച്ചോല, മോയിലോതറ, നിട്ടൂര്‍, വലകെട്ട്, തുടങ്ങിയ പ്രദേശങ്ങളിലേക്കെല്ലാം കുറ്റ്യാടിയില്‍ നിന്ന് ജനകീയം ജീപ്പുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ ദിവസം നരിപ്പറ്റയിലെ മലയോര പ്രദേശമായ കണ്ടന്‍ചോലയില്‍ നിന്ന് കക്കട്ടിലേക്ക് ജനകീയം സര്‍വിസ് ആരംഭിച്ചു. ഗ്രാമ പഞ്ചായത് പ്രസിഡന്റ് എ.കെ നാരായണി ഉദ്ഘാടനം ചെയ്തു. ഇരുമ്പന്‍ തടം, മുള്ളമ്പത്, ആലന്‍കുന്നുമ്മല്‍, നമ്പ്യാത്താം കുണ്ട് വഴി കക്കട്ടിലേക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വിസ് നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."