HOME
DETAILS
MAL
സ്വന്തമായൊരു വീട് എന്ന സ്വപ്നം ബാക്കിയാക്കി ശാരദ യാത്രയായി
backup
November 25 2016 | 03:11 AM
കുറ്റ്യാടി: സ്വന്തമായൊരു വീട് എന്ന സ്വപ്നം ബാക്കിയാക്കി ശാരദ യാത്രയായി. നടുപ്പോയിലെ കുഴിക്കാട് ആനപ്പറക്കല്‍ ശാരദയാണ് കുടുംബശ്രീ നിര്‍മിക്കുന്ന സ്‌നേഹവീട്ടില്‍ താമസിക്കാന്‍ കാത്തുനില്‍ക്കാതെ ചൊവ്വാഴ്ച മരണത്തിനു കിഴടങ്ങിയത്. വിധവയും രോഗിയുമായാരിന്ന ശാരദക്ക് സ്വന്തംവീട് എന്നത് ഒരുസ്വപ്നം മാത്രമായിരുന്നു. ഈ ഘട്ടത്തിലാണ് കുറ്റ്യാടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ശാരദക്കു വീടുനിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചത്.
വീടിന്റെ തറക്കല്ലിടല്‍ കഴിഞ്ഞ ദിവസം നടക്കുകയും തറ നിര്‍മാണം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ശാരദയുടെ അസുഖം മൂര്‍ഛിച്ചതും മരണത്തിനു കീഴടങ്ങിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."