മൃതദേഹം ഏറ്റെടുക്കാന്‍ തയാറെന്ന് ഗ്രോവാസു
കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ തയാറാണെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോവാസു. ഇക്കാര്യം മലപ്പുറം എസ്.പിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട രണ്ടു പേരുടെയും മൃതദേഹങ്ങള്‍ അനാഥമാക്കി സംസ്കരിക്കാന്‍ കഴിയില്ല. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണ്. ഏകപക്ഷീയമായ ആക്രമണമായിരുന്നു പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പൊലിസുകാരില്‍ ഒരാള്‍ക്കു പോലും പരുക്കേറ്റിട്ടില്ല. അതേസമയം, മൃതദേഹം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ നിയമപരമായ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടേ തീരുമാനമെടുക്കാന്‍ കഴിയൂവെന്ന നിലപാടിലാണ് പൊലിസ്. ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ മൃതദേഹം അവര്‍ക്ക് വിട്ടുകൊടുക്കേണ്ടി വരും.
2011 നവംബര്‍ 24ന് ബംഗാളില്‍ വച്ച് പൊലിസും സി.ആര്.പി.എഫും നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കിഷെന്ജിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."