HOME
DETAILS

തെരഞ്ഞടുപ്പ് ഫലത്തില്‍ നിര്‍ണ്ണായക ഘടകമായി സോഷ്യല്‍ മീഡിയ

  
backup
May 20 2016 | 19:05 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8

കൊപ്പം: തെരഞ്ഞടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന പലഘടകങ്ങളില്‍ നിര്‍ണ്ണായക ഘടകമായി സോഷ്യല്‍ മീഡിയ മാറിയ തെരഞ്ഞടുപ്പാണ് കഴിഞ്ഞുപോയത്. കൊണ്ടും കൊടുത്തും തന്റെ പാര്‍ട്ടിയെയും മുന്നണിയെയും സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രതയിലായിരുന്നു സൈബര്‍ പോരാളികള്‍. വിവിധ ഗ്രൂപ്പുകളിലൂടെയും അല്ലാതെയും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സൈബര്‍ ലോകത്ത് നിറ സാനിദ്ധ്യമായവര്‍ നിരവധിയാണ്. ശിഹാബലി വളവില്‍, കരീം മാര്‍ക്ക്, ചന്ദ്രന്‍ വെല്ലിത്തൊടി, പ്രശാന്ത് കുമാര്‍ നടക്കാവില്‍, സത്താര്‍ കുപ്പൂത്ത്, അഷ്‌റഫ് ആഷ് തുടങ്ങിയവര്‍ എല്‍ ഡി എഫിനും ഇസ്മയില്‍ വിളയൂര്‍, അബ്ദുല്‍ നാസര്‍, സൈഫുദ്ധീന്‍ ബുസ്താനി, റഫീഖ് പട്ടാമ്പി, അനി വി പട്ടാമ്പി തുടങ്ങിയ ഐ ഡികള്‍ യു ഡി എഫിന് വേണ്ടിയും 'വിളയൂരിന്റെ മക്കള്‍', 'നമ്മുടെ സ്വന്തം വിളയൂര്‍' തുടങ്ങിയ ഗ്രൂപ്പുകളിലൂടെ മുന്നണികളുടെ വിജയത്തിന് വേണ്ടി പരിശ്രമിച്ച പ്രമുഖരാണ്.

ശരീഫ് വല്ലപ്പുഴ, കബീര്‍ വല്ലപ്പുഴ, മന്‍സൂര്‍ സി കെ ഡി, ജാഫറലി വള്ളിയില്‍, ഹക്കീം കന്നിപ്പറമ്പില്‍, ഫഹദലി തുടങ്ങിയവര്‍ വല്ലപ്പുഴ കൂട്ടം, വല്ലപ്പുഴ കൂട്ടായ്മ എന്നീ ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിലൂടെ നിലപാടുള്ള പോസ്റ്റുകളിലൂടെ സാനിദ്ധ്യമറിയിച്ചവരാണ്. മുന്നണി നേതൃത്വം തിരിച്ചടി ഭയന്ന് മൂടിവെക്കുന്ന പലകാര്യങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ സൈബര്‍ പോരാളികള്‍ക്ക് ജനങ്ങളുടെ മുമ്പിലെത്തിക്കാന്‍ കഴിഞ്ഞു. അത് പലരുടെയും വിജയത്തിനും പരാജയത്തിനും കാരണമാവുകയും ചെയ്തു. തെരഞ്ഞടുപ്പടുക്കുമ്പോള്‍ ഓലപ്പാമ്പ് കാട്ടി വിരട്ടാന്‍ വരുന്നവരെ മുന്നണിക്ക് ഗുണമോ ദോഷമോ നോക്കാതെ എതിര്‍ക്കാനും സൈബര്‍ പോരാളികള്‍ തന്റേടം കാണിച്ചു.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ നിലവാരം കുറഞ്ഞ വെളിപാടുമായി കാന്തപുരം വന്നപ്പോള്‍ എല്‍ ഡി എഫ് സൈബര്‍ പോരാളികളായ ശരീഫ് വല്ലപ്പുഴയും കബീര്‍ വല്ലപ്പുഴയും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ: എന്‍ ഷംസുദ്ധീന്‍ വിജയിക്കണമെന്ന് പോസ്റ്റിട്ടത് ശ്രദ്ധേയമായി. ഫല പ്രഖ്യാപനത്തിന് ശേഷംതന്റെ പോസ്റ്റുകള്‍ വേദനിപ്പിച്ചവരോട് ക്ഷമ ചോദിച്ച് പലരും പോസ്റ്റിട്ടത് സൗഹൃദം രാഷ്ട്രീത്തിനും മേലെയാണന്ന സന്ദേശം നല്‍കുന്നതായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂടോട് ചൂട്.... അതീവ ജാഗ്രതാമുന്നറിയിപ്പ് ശ്രദ്ധിക്കണേ 

Weather
  •  a day ago
No Image

കക്കട്ടില്‍ വയോധികനെ വെട്ടി പരിക്കേല്‍പിച്ചയാള്‍ പിടിയില്‍;  മഴക്കോട്ട് ധരിച്ചു, മാസ്‌ക് കൊണ്ട് മുഖം മറച്ചു, കൊടുവാളുമായി ജനമധ്യത്തില്‍ ആക്രമണം 

Kerala
  •  a day ago
No Image

ഇന്റർനെറ്റ് വിപ്ലവത്തിന്റെ പുതിയ അധ്യായം; മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ, എയർടെലിന് പിന്നാലെ ജിയോയുമായി കരാർ

Business
  •  a day ago
No Image

തടികൂടുമോ എന്ന ആശങ്ക,ഡയറ്റുകള്‍ക്ക് പിന്നാലെ....; 18കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ ആര്‍ക്കും വരാം, അറിയാം 'അനോറെക്‌സിയ നെര്‍വോസ'യെ  

Health
  •  a day ago
No Image

ശസ്ത്രക്രിയക്കിടെ കുടല്‍ മുറിഞ്ഞ് അണുബാധ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ് മൂലം വീട്ടമ്മ മരിച്ചെന്ന് ആരോപണം

Kerala
  •  a day ago
No Image

'ഗസ്സയില്‍ വീണ്ടും മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; ഒരു കുഞ്ഞടക്കം എട്ടു മരണം

International
  •  a day ago
No Image

പിടി തരാതെ പൊന്ന്; ഇന്നലെ വില കുറഞ്ഞു...ഇന്ന് കൂടി

Business
  •  a day ago
No Image

എവിടുന്ന് വരുന്നു എം.ഡി.എം.എ ? ഉറവിടം ഇന്നും അജ്ഞാതം

Kerala
  •  a day ago
No Image

തൃശൂരിൽ നിർത്തിയിട്ട ലോറിക്കു മേൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം; പാലക്കാട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് ഡൈവർ മരിച്ചു 

Kerala
  •  a day ago
No Image

യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ

Kerala
  •  a day ago